Advertisment

ചൈനയിലുള്ളത് ലൈംഗിക പാവകളെ വില്‍ക്കുന്ന രണ്ടുലക്ഷം കടകള്‍ ; ഓണ്‍ലൈനില്‍ 2.9 ബില്യണ്‍ ഡോളറിന്റെ ബിസിനസ്

New Update

ലോകത്തെ ഏറ്റവും വലിയ സെക്‌സ്‌ടോയി നിര്‍മ്മാതാക്കളായി മാറുകയാണ് ചൈന. 1993 ല്‍ ആദ്യ സെക്‌സ് ടോയി ഷോപ്പ് തുറന്ന ചൈനയില്‍ ഇപ്പോഴുള്ളത് രണ്ടു ലക്ഷത്തോളം ഷോപ്പുകള്‍.

Advertisment

ഈ രംഗത്ത് ഇപ്പോള്‍ പെട്ടെന്ന് വളരുന്ന വിപണിയായി മാറിക്കൊണ്ടിരിക്കുന്ന ചൈനയിലെ സെക്‌സ് ടോയിയുടെ ഓണ്‍ലൈന്‍ വിപണി തന്നെ 18.9 ബില്യണ്‍ യുവാന്റേ (2.9 ബില്യണ്‍ ഡോളര്‍) താണ്. ഇത് 2020 ഓടെ 9.1 ബില്യണ്‍ ഡോളറിന്റേതാകുമെന്നാണ് വിലയിരുത്തല്‍. സെക്‌സ്‌ടോയികള്‍ ഒരാളുടെ വലിപ്പത്തില്‍ തന്നെ തയ്യാറാക്കുകയും ഉപയോക്താവുമായി കൂടുതല്‍ സംവദിക്കാന്‍ ചലിക്കാനും സംസാരിക്കാനും വികാരം പ്രകടിപ്പിക്കുന്നതിനുമായി ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തുന്നു.

publive-image

മനുഷ്യരേപ്പോലെ തന്നെ അസ്ഥികൂടവും മസിലും ത്വക്കുമെല്ലാം സെക്‌സ് ടോയിയിലും കൃത്രിമമായി പരീക്ഷിക്കുകയാണ്. തങ്ങളുടെ പാവകള്‍ മനുഷ്യരെപ്പോലെയുള്ളതാണെന്ന് ചൈനയില്‍ സെക്‌സ് ടോയി വ്യവസായം അതിശക്തമായി കൊണ്ടുപോകുന്ന കമ്പനികളില്‍ ഒന്ന് പറയുന്നത്. അസ്ഥികൂടം തന്നെ 160 ഭാഗമുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ഈ ബിസിനസിലേക്ക് ആദ്യം ഇറങ്ങിയപ്പോള്‍ ഇത് വിജയിക്കില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ എതിര്‍ത്തു.

ചൈനാക്കാര്‍ ഇത്തരം സാധനങ്ങള്‍ വാങ്ങാറില്ലെന്ന് അവര്‍ വിചാരിച്ചു. പാവപ്പെട്ടവര്‍ക്ക് ഇത് വാങ്ങാനാകില്ല. പണക്കാര്‍ക്ക് വേണ്ടതാനുമെന്നിനാല്‍ ബിസിനസ് പൊട്ടിപ്പോകുമെന്ന് അവര്‍ തര്‍ക്കിച്ചൂ. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി മനുഷ്യരുടെ ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി മറിഞ്ഞിട്ടുണ്ടെന്ന നിര്‍മ്മാതാക്കള്‍ പറയുന്നു. പണ്ട് പുറത്ത് പറയാന്‍ പോലും മടിച്ചിരുന്ന ലൈംഗികത ഇപ്പോള്‍ ഏറെ മനോഹരമായ ഒരു കാര്യമായിട്ടാണ് യുവാക്കള്‍ വിലയിരുത്തുന്നത്.

തങ്ങളുടെ പാവകള്‍ക്ക് വ്യക്തിത്വം വരാന്‍ പാവകള്‍ക്കും അവര്‍ പ്രത്യേക പേരു നല്‍കിയാണ് നിര്‍മ്മാണം നടത്തുന്നത്. ഡെയ്‌സിയും സാമന്തയുമെല്ലാം ഇതില്‍ ചലിക്കാനും സംസാരിക്കാനും കഴിയുന്ന പാവകളാണ്. പാവകളെ ഓരോരുത്തര്‍ക്കും കാമുകിമാര്‍ക്കോ ഭാര്യമാര്‍ക്കോ പകരക്കാരാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. കാമുകനെയോ ഭര്‍ത്താവിനെയോ ആവശ്യമായി വന്നാല്‍ അപ്പോള്‍ പുരുഷ റോബോട്ടുകളെ കുറിച്ച് ആലോചിക്കുമെന്നും കമ്പനി പറയുന്നു.

Advertisment