Advertisment

ത്രിപുരവരെ നേടിയിട്ടും മോഡിക്ക് നായിഡു പണി കൊടുത്തു. തെലുങ്കുദേശം എന്‍ഡിഎ വിട്ടു. യുപിഎയ്ക്ക് ആന്‍ഡ്രയില്‍ തുടങ്ങിയ ശകുനം മോഡിയെയും പിന്തുടരുമോ ?

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

അമരാവതി: തൃപുര പോലും തുണച്ചപ്പോള്‍ മോഡിയ്ക്ക് നായിഡുവിന്റെ എട്ടിന്റെ പണി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ മുന്നണി വിട്ടു.

അമരാവതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നായിഡു തീരുമാനം പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണിത്. നായിഡുവിനെ ഒപ്പം നിര്‍ത്താന്‍ ഇന്ന് വൈകി വരെ ബിജെപി ശ്രമം നടത്തിയിരുന്നു .

ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെക്കും. രാജിക്കത്ത് വ്യാഴാഴ്ച കൈമാറും.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കുകയാവും ചെയ്യുകയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

തൊട്ടുപിന്നാലെയാണ് മുന്നണി വിടാനുള്ള ടി.ഡി.പിയുടെ തീരുമാനം. രാജിവെക്കാന്‍ തയ്യാറെടുക്കണമെന്ന് കേന്ദ്രമന്ത്രിമാരോട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മുന്നണി വിടുമെന്ന പ്രഖ്യാപനം.

ആന്‍ഡ്രയിലെ ചലനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുന്നതാണ് ചരിത്രം. വൈ എസ് രാജശേഖര റെഡ്ഡി ആന്‍ഡ്ര അടക്കി വാണപ്പോള്‍ ആ പിന്‍ബലത്തിലായിരുന്നു രണ്ടു തവണയും യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്.

പിന്നീട് വൈ എസ് ആര്‍ മരിച്ച ശേഷം അദ്ദേഹത്തിന്‍റെ മകന്‍ ജഗന്‍മോഹന്‍ ഉള്‍പ്പെടെ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് ഇവിടെ വട്ടപൂജ്യമായി മാറി . അതേ തകര്‍ച്ചയുടെ തുടക്കമാകുമോ ചന്ദ്രബാബു നായിഡുവിന്‍റെ നീക്കം എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത് .

bjp modi gov
Advertisment