Advertisment

അഞ്ചുവിളക്കിന്റെ നാട്ടില്‍ അഞ്ചപ്പം ആരംഭിക്കും.

New Update

publive-image

Advertisment

ചങ്ങനാശ്ശേരി : പണമില്ലാത്തതിന്റെ പേരില്‍ വിശക്കുന്നവന്റെ അവകാശമായ ഭക്ഷണം നിഷേധിക്കപ്പെടരുത് എന്ന ആശയത്തില്‍ റവ.ഫാ. ബോബി ജോസ് കട്ടികാട് രക്ഷാധികാരിയായിട്ടുള്ള അഞ്ചപ്പം ട്രസ്റ്റിന്റെ ഭക്ഷണശാല മാര്‍ക്കറ്റ് റോഡില്‍ പോലീസ് ക്വോര്‍ട്ടേഴ്‌സിന് എതിര്‍വശം പനച്ചിക്കല്‍ ബില്‍ഡിംഗില്‍ ആരംഭിക്കുന്നതിന് ട്രസ്റ്റിന്റെ യോഗം തീരുമാനിച്ചു.

പ്രസിഡന്റ് റോബിന്‍ കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രേം സെബാസ്റ്റ്യന്‍ കുട്ടംപേരൂര്‍, ട്രഷറര്‍ ലൂയിസ് എബ്രഹാം, കോ-ഓര്‍ഡിനേറ്റര്‍ സ്‌കറിയ ആന്റണി വലിയപറമ്പില്‍, കമ്മറ്റിയംഗങ്ങളായ ജോജി മൂലംകുന്നം, അനില്‍ പെരുമ്പുഴക്കടവില്‍, ചാക്കോ പറമ്പത്ത്, സനല്‍ കളത്തില്‍, സജി ഏലംകുന്നം, ആന്റണി സ്റ്റീഫന്‍, ജി. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

rcsc kottayam
Advertisment