Advertisment

രാഷ്ട്രീയ ധീരതാ പുരസ്ക്കാരം എടുത്ത് യമുനയി ലെറിയാന്‍ പലതവണ തോന്നിയിട്ടുണ്ട്." - ഒരു അവാര്‍ഡ് ജേതാവിന്‍റെ രോഷം.

New Update

രാഷ്ട്രപതിയില്‍ നിന്ന് രാഷ്ട്രീയ ധീരതാ പുരസ്ക്കാ രം നേടിയ അദ്ദേഹം ഇന്ന് ചെരുപ്പ് റിപ്പയര്‍ ചെയ്താണ് ജീവിക്കുന്നത്.അന്ന് രാജ്യരക്ഷാമന്ത്രിയായിരുന്ന എ.കെ ആന്റണിയും തോളില്‍ത്തട്ടി അഭിനന്ദിച്ചു.സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ള നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അഭിനന്ദനങ്ങളും പ്രശംസയും ഏറെ ചൊരിഞ്ഞു. രണ്ടു പേരുടെ ജീവന്‍ രക്ഷിച്ച ബാലനായിരുന്ന ഷഹന്‍ഷാ രാജ്യത്തിന്‍റെ അഭിമാനമായിരുന്നു.

Advertisment

10 വര്‍ഷം മുന്‍പ് 11 വയസ്സുകാരനായ ആഗ്രാ സ്വ ദേശി 'ഷഹന്‍ഷാ' യമുനാ നദിയില്‍ മുങ്ങിമരിക്കാ ന്‍ തുടങ്ങിയ രണ്ടു യുവാക്കളെ അതിസാഹസിക മായി നീന്തി രക്ഷപെടുത്തുകയായിരുന്നു. 2007 സെപറ്റംബര്‍ 2 നായിരുന്നു സംഭവം നടന്നത്. ചെറു പ്പം മുതല്‍ പിതാവ് ബിര്‍സയില്‍ നിന്ന് നീന്തല്‍ അഭ്യസിച്ചിരുന്ന ഷഹന്‍ഷാ , ആഗ്രയിലെ യമുനാ ബ്രിഡ്ജിനടുത്തുള്ള മോത്തിമഹല്‍ എന്ന ചേരിയി ലെ ഒരു കുടിലിലാണ് ജനിച്ചുവളര്‍ന്നത്. മാതാപിതാക്കള്‍ കൂലിപ്പണിക്കാരായിരുന്നു.

publive-image

ഷഹന്‍ഷാ യുടെ ധീരകൃത്യം നാടെല്ലാം പ്രസിദ്ധ മായി. നാട്ടുകാര്‍ക്കൊപ്പം കലക്ടര്‍, നേതാക്കള്‍, മന്ത്രിമാര്‍ ഒക്കെ അഭിനന്ദനങ്ങളുമായി ഓടിയെത്തി. ഒരു ചെറുബാലന്‍ യമുനയില്‍ കുളിക്കാനിറങ്ങി മുങ്ങിപ്പോയ രണ്ടു യുവാക്കളെ രക്ഷിച്ചത്‌ വലിയ വാര്‍ത്തയായി.

2009 ലെ റിപ്പബ്ലിക് ദിനത്തില്‍ അന്നത്തെ രാഷ്ട്ര പതി പ്രതിഭാ പാട്ടീലാണ് ഷഹന്‍ഷാ യ്ക്ക് രാഷ്ട്രീയ ധീരതാ പുരസ്ക്കാരം സാമ്മനിച്ചത്. രാഷ്ട്രപതി, അന്ന് ബാലനായിരുന്ന ഷഹന്‍ഷാ യുടെ തോളില്‍ പിടിച്ചുകൊണ്ടു ചോദിച്ചു.." ഭാവിയില്‍ ആരാകാനാണ് താല്‍പ്പര്യം " ഒരു പോലീസ് ഒഫീസറാകണം എന്നായിരുന്നു ഷഹന്‍ഷായുടെ മറുപടി. തീര്‍ച്ചയായും സര്‍ക്കാര്‍ അതിനു സഹായിക്കുമെന്ന് അന്ന് രാഷ്ട്രപതി പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു.

ഷഹന്‍ഷാ യ്ക്ക് തുടര്‍ പഠനത്തിനുള്ള ചെലവു കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കൂടാതെ ഷഹന്‍ഷാ യ്ക്ക് സര്‍ക്കാര്‍ വീടുവച്ചുകൊടുക്കുമെന്ന കളക്ടറുടെ പ്രഖ്യാപനവും ഉടനുണ്ടായി .

publive-image

എന്നാല്‍ 12 - മത് ക്ലാസ് പാസ്സായതോടെ സര്‍ക്കാ ര്‍വക പഠന സഹായം പൂര്‍ണ്ണമായും

നിലച്ചു.എഞ്ചിനീയറിംഗ് പഠിക്കണമെന്ന അദമ്യമായ ആഗ്രഹവുമായി 2013 മുതല്‍ ഡല്‍ഹിയിലും ലക്‌നൗവിലും പോയി പല അധികാരികളെയും നേതാക്കളെയും കണ്ടെങ്കിലും ഒരു ഫലവുമു ണ്ടായില്ല. എല്ലാവരും കയ്യൊഴിഞ്ഞു.

വീടിനുവേണ്ടി പലതവണ കളക്ടറെ കാണാന്‍ പോയെങ്കിലും കാണാനുള്ള അനുമതിപോലും ലഭിച്ചില്ല. വീടിനുള്ള സ്വന്തവിഹിതമായ 24000 രൂപ പലരില്‍ നിന്ന് കടം വാങ്ങി ,കലക്ടറുടെ ഉത്തരവ് പ്രകാരം ആഗ്രാ കൊര്‍പ്പോരേഷനില്‍ അടച്ചിട്ട് അനേകവര്‍ഷങ്ങള്‍ കഴിഞ്ഞു. അതും നടന്നില്ല.

ഒടുവില്‍ ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഒരു ഫാക്ടറിയില്‍ ചെരുപ്പുകള്‍ റിപ്പയര്‍ ചെയ്യുന്ന ജോലിചെയ്താണ് ഷഹന്‍ഷാ മാതാപിതാക്കളും സഹോദരങ്ങളു മടങ്ങുന്ന കുടുംബം പുലര്‍ത്തുന്നത്.

" ചിലപ്പോഴൊക്കെ ആ ധീരതാ അവാര്‍ഡും ,പ്രശം സാപത്രവും കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.. അവ എടുത്തു യമുനാ നദിയിലേക്കെറിയാന്‍ പലതവണ തോന്നിയതാണ്. എന്തുകൊണ്ടോ അ തിനു കഴിഞ്ഞില്ല." വളരെ നിരാശനായ ഷഹന്‍ഷാ യുടെ വാക്കുകളില്‍ ആരോടൊക്കെയോ ഉള്ള അമര്‍ഷം പ്രതിഫലിച്ചിരുന്നു.

രാജ്യം ആദരിക്കുന്ന പ്രതിഭകളെ സംരക്ഷിക്കേണ്ട ബാദ്ധ്യതയും നമുക്കില്ലേ ? അല്ലെങ്കില്‍ ഈ പ്രശം സകളും ആദരങ്ങളുമൊക്കെ വെറും പ്രഹസങ്ങ ളായി മാറുകയാണ്

Advertisment