Advertisment

ദുരിതജീവിതത്തിനു വിട ഹാഫിള് അബ്ദുൽ ഹാലിഖ് നാട്ടിലേക്ക്

author-image
admin
New Update

റിയാദ് :സൗദിയിൽ ഹൌസ് ഡ്രൈവർ ആയി ജോലിക്ക് എത്തിയ കാസറഗോഡ് സ്വദേശി അബ്ദുൽ ഹാലിഖ് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) ന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.മൂന്നു മാസം ആയിട്ടും ലൈസെൻസ് എടുത്തുകൊടുക്കാതിരിക്കുകയും  നിരന്തരം പീഡനങ്ങൾ ഏൽക്കേണ്ടി വരുകയും ചെയ്ത അബ്ദുൽ ഹാലിഖ് ലൈസൻസ് എടുത്തു തരാൻ ആവശ്യപെട്ടപ്പോൾ റൂമിൽ നിന്നും പുറത്താക്കുകയും. തുടർന്ന് കിടക്കാൻ പോലും സ്ഥലം ഇല്ലാതെ തൊട്ടടുത്തുള്ള പണി തീരാത്ത കെട്ടിടത്തിലെ തറയിൽ മൂന്നു ദിവസത്തോളം കിടക്കേണ്ടി വരുകയും ചെയ്തപ്പോൾ ചില സുമനസ്സുകളുടെ സഹായം കൊണ്ട് കിടക്കാനുള്ള സൗകര്യവും ഭക്ഷണവും ലഭിച്ചു.

Advertisment

publive-image

തുടർന്ന് പ്ലീസ് ഇന്ത്യ പ്രസിഡന്റ്‌ ഷാനവാസ്‌ രാമഞ്ചിറ ആയി ബന്ധപ്പെടുകയും അദ്ദേഹം മുഖേന ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ സ്‌പോൺസറെ വിളിച്ചു വരുത്തുകയും അവിടെ നടന്ന ചർച്ചക്ക് ഒടുവിൽ എക്സിറ്റ് അടിച്ചു നൽകാമെന്നും കിട്ടാനുണ്ടായിരുന്ന സാലറി 1600 റിയാൽ കൊടുക്കാം എന്നും സ്പോൺസർ സമ്മതിക്കുക ആയിരുന്നു..

തുടർന്ന് പ്ലീസ് ഇന്ത്യ പ്രവർത്തകർ നൽകിയ ടിക്കറ്റിൽ ഹാഫിള് അബ്ദുൽ ഹാലിഖ് നാട്ടിലേക്ക് മടങ്ങി. പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തേച്ചിക്കും പ്രസിഡന്റ്‌ ഷാനവാസ്‌ രാമഞ്ചിറക്കും പുറമെ സെക്രട്ടറി സൈഫുദ്ധീൻ എടപ്പാൾ വൈസ് പ്രസിഡന്റ്‌ ഇല്ലിയാസ് കാസർഗോഡ്. മൻസൂർ കാരയിൽ.ഷാഹിദ് വടപുറം.മനാഫ് തൃശൂർ. ഫവാസ് പൂക്കയിൽ. ഗഫൂർ കൊയിലാണ്ടി.ഷജീർ വള്ളിയോത്ത്. ഹുസാം വള്ളികുന്നം. ഷറഫു മണ്ണാർക്കാട്. മുജീബ് കപ്പുറം സദീഷ് പാലക്കാട്‌ അബ്ദുൽ അസീസ് കാസർഗോഡ്.ഷാനവാസ്‌ പുല്ലാലൂർ. ഫഖ്‌റുദ്ധീൻ പെരിന്തൽമണ്ണ. റഫീഖ് ഹസ്സൻ വട്ടത്തൂർ. ടോണി. കുഞ്ഞുമോൻ പത്മാലയം തുടങ്ങി പ്ലീസ് ഇന്ത്യ പ്രവർത്തകർ വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.

Advertisment