Advertisment

കൊവിഡ് വ്യാപനത്തിന് പിന്നാലെ കടലാക്രമണവും; ചെല്ലാനത്ത് നിരവധി വീടുകള്‍ വെള്ളത്തിനടിയില്‍

New Update

publive-image

കൊച്ചി: കൊവിഡ് വ്യാപനത്തിന് പിന്നാലെ കടലാക്രമണവും ചെല്ലാനം തീരപ്രദേശത്ത് ദുരിതം വിതയ്ക്കുന്നു. പല വീടുകളും വെള്ളത്തിനടിയിലായി. നിരവധി വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിപ്പടി, കണ്ണമാലി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കടലാക്രമണം ഉണ്ടായി.

കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശമാണ് ചെല്ലാനം പഞ്ചായത്ത്.

Advertisment