Advertisment

ചെല്‍സി മാനിങ്ങ് യു എസ് സെനറ്റിലേക്ക് മത്സരിക്കുന്നു

New Update

മേരിലാന്റ്: 2018 മേരിലാന്റ് സെനറ്റ് സീറ്റില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനുള്ള തീരുമാനം ചെല്‍സിയമാനിങ്ങ് ജനുവരി 13 ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Advertisment

ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ സ്ഥാനാര്‍ത്ഥിത്വത്തിനാവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതായും ഇവര്‍ അറിയിച്ചു.

മുന്‍ ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ആയിരുന്ന ചെല്‍സിയായെവിക്കിലിക്ക്‌സിന് ക്ലാസിഫൈഡ് രേഖകള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിന് 2010 ല്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 35 വര്‍ഷത്തെ തടവ് വിധിച്ചു, ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ, കഴിഞ്ഞ വര്‍ഷം ഒബാമ ഭരണത്തില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് മാപ്പ് നല്‍കി മോചിപ്പിച്ചിരുന്നു.

publive-image

ജയില്‍ പോകുന്നതിന് മുമ്പ് ബ്രാഡ്‌ലി മാനിങ്ങ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ ട്രാന്‍സ് ജെന്റര്‍ ആയിമാറി ചെല്‍സിയ എന്ന പേര്‍ സ്വീകരിക്കുകയായിരുന്നു.

ഒക്കലഹോമയില്‍ ജനിച്ച ഇവര്‍ ഇപ്പോള്‍ മേരിലാന്റിലെ രജിസ്‌ട്രേഡ് വോട്ടറാണ്. കഴിഞ്ഞ രണ്ട് ടേമുകളായി ഡമോക്രാറ്റിക് പ്രതിനിധിയായി വിജയിച്ച ബെല്‍ കാര്‍ഡിനെയാണ് ഇവര്‍ക്ക് െ്രെപമറിയില്‍ നേരിടാനുള്ളത് സെനറ്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇവര്‍ക്ക് അയോഗ്യത ഇല്ലെന്നാണ് നിയമ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

us
Advertisment