Advertisment

തെരഞ്ഞെടുപ്പിന് മുന്‍പേ ചെങ്ങന്നൂരില്‍ കലാപക്കൊടി. 3 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

New Update

publive-image

Advertisment

ആലപ്പുഴ: തെരഞ്ഞെടുപ്പിന് മുന്‍പേ ചെങ്ങന്നൂരില്‍ കലാപക്കൊടി ഉയര്‍ന്നു. ഇന്ന് ചെങ്ങന്നൂരില്‍ 3 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

ഡി.വൈ.എഫ്.ഐ വണ്ടനാട് മുറിയാനിക്കര ജോയിന്റ് സെക്രട്ടറി രാജേഷ്, സുജിത്ത്, വിജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റവരെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് കടന്ന മണ്ഡലത്തില്‍ ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎമ്മിനുവേണ്ടി പ്രചാരണത്തിനു ഇറങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു.

എന്നാല്‍ ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചിട്ടുണ്ട് .

cpm - bjp chengannur byelection
Advertisment