Advertisment

കാറില്‍ ബൈക്ക് തട്ടിയെന്ന തര്‍ക്കത്തിനിടെ കാര്‍ ഡ്രൈവര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. താഴെ വീണ വീട്ടമ്മയ്ക്ക് ബസ് കയറി ദാരുണാന്ത്യം

New Update

publive-image

Advertisment

ചെങ്ങന്നൂര്‍: കാറില്‍ ബൈക്ക് തട്ടിയെന്നാരോപിച്ചുണ്ടായ തര്‍ക്കത്തിനിടെ ബൈക്കില്‍നിന്ന് വീണ വീട്ടമ്മ ബസ് കയറി മരിച്ചു. ഇരവിപേരൂര്‍ നന്നൂര്‍ വാഴക്കാലാമലയില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് ജംക്ഷനിലാണ് സംഭവം.

തര്‍ക്കത്തെ തുടര്‍ന്ന്‍ ടാക്സി കാറിന്റെ ഡ്രൈവര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തപ്പോള്‍ ഹാന്‍ഡില്‍ ലോക്കായി വീട്ടമ്മ താഴെ വീഴുകയായിരുന്നു. ബൈക്കില്‍  നിന്നും വീണ വീട്ടമ്മ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ടാണ് മരിച്ചത്. ടാക്‌സി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മയാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയ ടാക്സി കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുവെന്നാരോപിച്ച് കാര്‍ ഡ്രൈവര്‍ ബൈക്കിന്റെ താക്കോല്‍ വലിച്ചെടുത്തു. ഇതിനു പിന്നാലെ വീട്ടമ്മ ബൈക്കില്‍നിന്ന് താഴെ വീണുവെന്നാണ് പരാതി.

latest
Advertisment