Advertisment

രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് വിട്ടുനില്‍ക്കു൦. ചെങ്ങന്നൂര്‍ നിലപാട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമെന്നും കെ എം മാണി

New Update

publive-image

Advertisment

കോട്ടയം:  രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് വിട്ടുനില്‍ക്കു൦.  കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. ഇന്ന് ചേര്‍ന്ന പാര്‍ട്ടി  സ്റ്റിയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം .

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വ്യക്തമാക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കെ എം മാണി വ്യക്തമാക്കി.

മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനമെടുക്കാത്തതുകൊണ്ടാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്‍പുതന്നെ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് സ്റ്റിയറിങ് കമ്മറ്റി യോഗം ചേര്‍ന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു തന്നെയായിരുന്നു സ്റ്റിയറിങ് കമ്മറ്റിയിലെ പ്രധാന ചര്‍ച്ചാ വിഷയം.

km mani kmmani chengannur byelection
Advertisment