Advertisment

ഫെയ്‌സ്ബുക്കില്‍ സുന്ദരിയായ പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ യുവാവ് പോലീസ് ഓഫീസറെ വശീകരിച്ച് തട്ടിയത് ലക്ഷങ്ങള്‍. ഒടുവില്‍ കള്ളത്തരം പൊളിഞ്ഞപ്പോള്‍ യുവാവിനെ പോലീസുകാരന്‍ കൊലപ്പെടുത്തി

New Update

publive-image

Advertisment

ചെന്നൈ : ഫെയ്‌സ്ബുക്കില്‍ സുന്ദരിയായ പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പോലീസ് ഓഫീസറെ വശീകരിച്ച് പണം തട്ടിയ സംഭവത്തില്‍ യുവാവിനെ പോലീസുകാരന്‍ കൊലപ്പെടുത്തി.

തമിഴ്‌നാട്ടിലെ വിരുദ്ധ്‌നഗറിലെ വെസ്റ്റ് പുതുപേട്ടൈ സ്വദേശിയായ 22 കാരനാണ് കൊല്ലപ്പെട്ടത്. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിളായ കണ്ണന്‍ കുമാര്‍ എന്നയാളെ പോലീസ് തിരയുകയാണ്.

വീടിനു ഒരുപാടകലെ ജോലി ചെയ്യുന്ന കണ്ണന്‍ കുമാര്‍ വ്യാജ പ്രൊഫൈലിലെ പെണ്‍കുട്ടിയുമായി പൊരിഞ്ഞ പ്രണയത്തിലായി . ഇങ്ങനെ പല തവണ പ്രണയം നടിച്ച് ഇയാളില്‍ നിന്നും യുവാവ് പണം തട്ടി . പൊങ്കല്‍ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് കാമുകിയെ നേരില്‍ കാണാന്‍ ഇയാള്‍ തീരുമാനിച്ചത് .

പത്ത് ദിവസത്തെ അവധിക്ക് വന്ന ഇയാള്‍ തന്റെ സമീപഗ്രാമവാസിയായ ഫെയ്‌സ്ബുക്ക് കാമുകിയെ വിളിച്ച് നേരിട്ട് സംഗമിക്കണമെന്ന് ആവശ്യപെട്ടു. അങ്ങനെ സമീപഗ്രാമമായ വെസ്റ്റ് പുതുപാട്ടിയില്‍ എത്തിയപ്പോളാണ് തന്റെ ഫെയ്‌സ്ബുക്ക് കാമുകി പുരുഷനാണെന്നും താന്‍ വഞ്ചിക്കപ്പെട്ടുവെന്നും കണ്ണന് വ്യക്തമായത്.

അയ്യനാര്‍ എന്ന യുവാവാണ് കണ്ണന്‍ കുമാറിനെ പറ്റിച്ചത്. അധ്യാപക പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കിയ അയ്യനാര്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് കണ്ണനെ പറ്റിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേരിലുള്ള യഥാര്‍ത്ഥ പ്രൊഫൈലാണെന്ന് വിശ്വസിച്ച് കണ്ണന്‍ ഇയാളുമായി ചാറ്റിംഗ് പതിവായിരുന്നു.

ഇടയ്ക്ക് ഫോണിലും സംസാരിച്ചിട്ടുണ്ട്. എന്നിട്ടും അയ്യനാര്‍ സ്ത്രീയല്ലെന്ന് മനസിലാക്കാന്‍ കണ്ണന് സാധിച്ചില്ല.

ഇതിനകം പലപ്പോഴായി നല്ലൊരു തുക അയ്യനാര്‍ കൈക്കലാക്കിയിരുന്നു. ഒടുവില്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അയ്യനാര്‍ വിസമ്മതിച്ചു. ഇത് സംശയത്തിനടയാക്കിയിരുന്നു. എന്തായാലും നേരിട്ട് കാണണമെന്ന തീരുമാനത്തില്‍ കണ്ണന്‍ ഉറച്ചുനിന്നു.

ഒടുവില്‍ കാമുകിയെ തേടിയെത്തിയ ഇയാള്‍ കണ്ടത് അയ്യനാരെ. ചതിയില്‍ മനംനൊന്ത് കണ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ആത്മഹത്യാ ശ്രമം പരാജയപ്പെട്ട് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഇയാള്‍ അയ്യനാരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇയാള്‍ കൊലപാതകത്തിന് പദ്ധതിയിട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അയ്യനാരെ തട്ടിക്കൊണ്ടു പോയി കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ മൂന്ന് കൂട്ടാളികള്‍ അറസ്റ്റിലായിട്ടുണ്ട്. കണ്ണനായി പോലീസ് തെരച്ചില്‍ ശക്തമാക്കി.

Chennai lovers chennai police
Advertisment