Advertisment

ധോനിപ്പടയ്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തകര്‍ച്ച; ഈ ഐപിഎല്ലില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്

New Update

അബുദാബി: ഈ ഐപിഎല്ലില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേയോഫ് സ്വപ്‌നങ്ങള്‍ക്ക് ഒരു സാധ്യതകളും ബാക്കിയില്ലാതെ വിരാമം കുറിക്കപ്പെട്ടു. ഈ സീസണില്‍ അപ്രതീക്ഷിത തകര്‍ച്ചയാണ് ധോനിപ്പടയ്ക്ക് നേരിടേണ്ടി വന്നത്.

Advertisment

publive-image

ഇന്നലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് ജയം സ്വന്തമാക്കി നാലം വിജയത്തോടെ നിര്‍ണായക രണ്ട് പോയിന്റ് നേടി. എന്നാല്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് ധോനിയുടെയും സംഘത്തിന്റേയും നേരിയ സാധ്യതകള്‍ പോലും ഇല്ലാതെ അവസാനമായത്.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേയോഫ് കളിക്കാതെ പുറത്ത് പോകുന്നത്. 2008ല്‍ ടൂര്‍ണമെന്റ് തുടങ്ങിയ ശേഷം കഴിഞ്ഞ സീസണ്‍ വരെ അവര്‍ ആ പതിവ് തുടര്‍ന്നു. പത്ത് ഐപിഎല്‍ സീസണുകളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. എട്ട് തവണ ഫൈനലിലെത്തി. അതില്‍ മൂന്ന് തവണ കിരീടം സ്വന്തമാക്കി.

ബാഗ്ലൂരിനെതിരായ വിജയത്തിന് ശേഷം ധോനി തന്നെ അക്കാര്യം സമ്മതിച്ചിരുന്നു. കണക്ക് കൂട്ടലുകളൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. തങ്ങള്‍ക്ക് പ്ലേയോഫ് കളിക്കാന്‍ ഒരു അവസരവും മുന്നില്‍ ഇല്ല എന്നത് യാഥാര്‍ഥ്യമാണെന്ന് ധോനി വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായാണ് ചെന്നൈയുടെ അടുത്ത പോരാട്ടം.

sports news chennai super kings
Advertisment