Advertisment

ധോണിയ്ക്ക് 3, സഞ്ജുവിന് 2 - സൂപ്പര്‍താരങ്ങള്‍ നാണംകെട്ടപ്പോള്‍ 106 ന്‍റെ സെഞ്ചുറിയുമായി ഷെയ്ന്‍ വാട്‌സന്‍ ചെന്നൈയ്ക്കായ് വിജയം കൊയ്തെടുത്തു !

New Update

publive-image

Advertisment

പുണെ: പുണെയില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് 64 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തു വിജയം കൊയ്തു . ചെന്നൈയുടെ 205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ക്രീസിലിറങ്ങിയ രാജസ്ഥാന്‍ 18.3 ഓവറില്‍ 140 റണ്‍സുമായി കളം കാലിയാക്കി.

publive-image

ഇരു ടീമുകളിലും വമ്പന്മാരൊക്കെ നിലം പരിശായപ്പോള്‍ ബാറ്റിംഗ് വെടിക്കെട്ട്‌ തീര്‍ത്ത് തിളങ്ങിയത് ചെന്നൈയുടെ ഷെയ്ന്‍ വാട്‌സനായിരുന്നു. എം എസ് ധോണി 3 റണ്‍സിനും തുടക്കത്തില്‍ ഫോമിലായിരുന്ന സഞ്ജു സാംസണ്‍ 2 റണ്‍സിനും പുറത്തായി .

publive-image

37 പന്തില്‍ 45 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സിന് മാത്രമാണ് രാജസ്ഥാനായി തിളങ്ങിയത്. ബട്‌ലര്‍ 22 റണ്‍സടിച്ചു. സഞ്ജു രണ്ടു റണ്‍സിനും രഹാനെ 16 റണ്‍സിനും പുറത്തായി. രാജസ്ഥാന്റെ ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കണ്ടില്ല.

publive-image നേരത്തെ ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഷെയ്ന്‍ വാട്‌സണ്‍ന്റെ സെഞ്ചുറി മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് അടിച്ചെടുത്തത്. 57 പന്തില്‍ ഒമ്പത് ഫോറിന്റെയും ആറു സിക്‌സിന്റെയും അകമ്പടിയോടെ 106 റണ്‍സാണ് മുന്‍ ഓസീസ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 29 പന്തില്‍ 46 റണ്‍സുമായി സുരേഷ് റെയ്‌ന വാട്‌സണ് പിന്തുണ നല്‍കി.

publive-image

അതേസമയം എം.എസ് ധോനി മൂന്നു പന്ത് നേരിട്ട് പുറത്തായി. അഞ്ചു റണ്‍സായിരുന്നു സമ്പാദ്യം. ബ്രാവോ 16 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് ഗോപാല്‍ രാജസ്ഥാനായി മൂന്നു വിക്കറ്റെടുത്തു. തുടക്കത്തില്‍ ഫോമിലായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ കഴിഞ്ഞ രണ്ടു കളികളിലും തിളങ്ങാതെ പോയത് ശ്രദ്ധിക്കപെട്ടു .

cricket dhoni sanchu
Advertisment