Advertisment

കേരളം സ്വീകരിക്കുന്നത് യുപി മോഡലോ? കുട്ടികൾക്ക് കൗൺസിലിംഗ് നൽകാൻ നിയോഗിച്ചത് പോക്സോ കേസ് പ്രതിയെ; വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് പിണറായി വിജയനിൽ നിന്ന് നീതി ലഭിക്കുമോ എന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ നേതാവ്‌

New Update

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് പിണറായി വിജയനിൽ നിന്ന് നീതി ലഭിക്കുമോ എന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

Advertisment

publive-image

കുറിപ്പ് ഇങ്ങനെ

വാളയാർ പെൺകുട്ടികൾക്ക് നീതി തേടിയുള്ള മാതാപിതാക്കളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തൽ സന്ദർശിച്ചു. കേരളത്തിലെ പൊതുസമൂഹം ഒരൊറ്റ മനസ്സായി ഇവർക്ക് പിന്നിൽ അണിനിരക്കേണ്ടതുണ്ട്.

പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് കുട്ടികളുടെ അമ്മതന്നെ ആരോപിക്കുന്ന അരിവാൾ പാർട്ടി നയിക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്.

പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ഈ ഹീനമായ കൊലപാതകത്തിൽ അന്വേഷണം അട്ടിമറിച്ചു എന്ന് ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു.

എന്നാൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റം നൽകി ആദരിക്കുകയാണ് ഈ സർക്കാർ ചെയ്തത്. ദേശീയ ബാലാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തിയപ്പോൾ അത് ഒഴിവാക്കുന്നതിനായി മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു മുഖ്യമന്ത്രി. പുനരന്വേഷണത്തെ എതിർക്കില്ല, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുകൾ അന്ന് ഈ കുടുംബത്തിന് നല്കിയെങ്കിലും അതെല്ലാം പാഴ്വാക്കായി.

വിചിത്രമായ നടപടികളാണ് ഈ സർക്കാർ ചെയ്യുന്നത്. വീഴ്ച വരുത്തിയതിനു ആദ്യം സസ്‌പെൻഷനിലായ SI-ക്ക് പ്രൊമോഷൻ നൽകി സർക്കിൾ ഇൻസ്‌പെക്‌ടർ ആക്കി. കേസിനു മേൽനോട്ടം വഹിക്കുകയും അശ്ലീല പരാമർശത്തിലൂടെ വീണ്ടും കുട്ടികളെ അപമാനിച്ച DYSP-ക്ക് പ്രമോഷൻ നൽകി SPയാക്കി. ഇത് കൊണ്ടവസാനിച്ചില്ല, ഇദ്ദേഹത്തിന് IPS നൽകണം എന്ന ശുപാർശ നൽകി കേന്ദ്രത്തിന് അയച്ചിരിക്കുകയാണ്!

പോക്സോ കേസ് പ്രതികളുടെ അഭിഭാഷകനെ ശിശുക്ഷേമ സമിതിയിൽ നിയോഗിക്കുന്നു. കുട്ടികൾക്ക് കൗൺസിലിംഗ് നൽകാൻ നിയോഗിച്ചത് പോക്സോ കേസ് പ്രതിയെ. ഫോറൻസിക് റിപ്പോർട്ടുകൾ സർക്കാരിനെതിരായപ്പോൾ അത് അട്ടിമറിക്കാൻ ഫോറൻസിക് തലപ്പത്ത് ഐ.പി.എസുകാരനെ നിയോഗിക്കാൻ ശ്രമിക്കുന്നു.

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് പിണറായി വിജയനിൽ നിന്ന് നീതി ലഭിക്കുമോ എന്ന് ഉറപ്പില്ല. നീതിക്കു വേണ്ടിയുള്ള ഇവരുടെ പോരാട്ടം വിജയം കാണുന്നതുവരെ വ്യക്തിപരമായി ഞാനും, എന്റെ പ്രസ്ഥാനവും ഈ കുടുംബത്തിനൊപ്പമുണ്ടാകും.

https://www.facebook.com/rameshchennithala/posts/3574871049238042?__cft__<0>=AZWXnZ6at81VeMfmiVjPzSYZnPqxSQCsfeewc-gwxABINwDbnKvEg3OqZ7j99JaPQ-3dqLnR1oAFre5l09nl1P1VYUHOpunw7_hTfDNo32DKW4OdDDrSJNhg2k2bI0UknxWw_OrA93l3M2QyUKmuA0yvCB4EqwR8vBxJXo_lyfRe-VE4TAa6y8sCC6ZKgNKnvNxq4R0gUUSnEWw9Vo0FsVFrAk2dPMkkqzFcqZbUs2Co8w&__tn__=%2CO%2CP-R

remesh chennithala
Advertisment