Advertisment

ചെറിയമുണ്ടം ധൈഷണികത ഉയർത്തി പിടിച്ച പണ്ഡിതൻ 

New Update
റിയാദ് :സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ചെറിയമുണ്ടം നമുക്ക് ബാക്കി വെച്ചത് 'എന്ന ടൈറ്റിലിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിടപറഞ്ഞ പ്രമുഖ പണ്ഡിതനും ഖുർആൻ പരിഭാഷകനും എഴുത്തുകാരനുമായ ചെറിയമുണ്ടം അബ്ദുൾ ഹമീദ് മദനിയുടെ സംഭാവനകളും  ഓർമ്മകളും  പങ്കു വെക്കുന്ന പരിപാടി സംഘടിപ്പിച്ചു .ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഹമ്മദ് ചാലിശ്ശേരിയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ പണ്ഡിതൻ സിദ്ദീഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു .
publive-image
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ 'ചെറിയമുണ്ടം നമുക്ക് ബാക്കി വെച്ചത് ' എന്ന പരിപാടി സിദ്ധീഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്യുന്നു .
സുഫ് യാൻ അബ്ദുൾ സലാം , അഡ്വ.അബ്ദുൾ ജലീൽ ,അർഷുൽ അഹമ്മദ് ,ഐ എം കെ അഹമ്മദ് എന്നിവർ ചെറിയമുണ്ടത്തെ അനുസ്മരിച്ചു . കേരളത്തിൽ യുക്തിവാദികൾക്കെതിരായിട്ടും ശരീഅത്ത് വിരുദ്ധർക്കെതിരായും മത യാഥാസ്ഥിതികർക്കെതിരായും ഇസ്ലാമിക ആശയ അടിത്തറയിൽ ഉറച്ചു നിന്ന് കൊണ്ട് തന്റെ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും പൊരുതിയ പണ്ഡിതനായിരുന്നു ചെറിയമുണ്ടം എന്നും അദ്ദേഹവും കുഞ്ഞുമുഹമ്മദ് മദനിയും ചേർന്നെഴുതിയ  വിശുദ്ധ ഖുർആനിന്റെ പരിഭാഷയാണ് സൗദി അറേബ്യ ആധികാരികമായി പുറത്തിറക്കുന്ന ഖുർആനിന്റെ മലയാള പരിഭാഷ എന്നും അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകൾ കൂടുതൽ പ്രചരിപ്പിക്കുവാനും സംരക്ഷിക്കുവാനുമുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു .ഷഫീഖ് കൂടാളി സ്വാഗതവും ഷാജഹാൻ ചളവറ നന്ദിയും പറഞ്ഞു .
Advertisment