Advertisment

ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഉടന്‍ ഉയര്‍ത്തും; സെക്കന്‍ഡില്‍ 600 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും

New Update

തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഉടന്‍ ഉയര്‍ത്തും. സെക്കന്‍ഡില്‍ 600 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.

Advertisment

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിലേക്കും വലിയ തോതില്‍ വെള്ളം ഒഴുകിയെത്തുന്നു. നിലവില്‍ 136.8 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ രേഖപ്പെടുത്തിയത് 2397 അടിയാണ്.

publive-image

കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ടു. മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് മുതിരപ്പുഴയാര്‍ കരകവിഞ്ഞ് ഒഴുകി ദേശീയപാതയില്‍ വെള്ളം കയറി. അടിമാലി കൊരങ്ങാട്ടി ആദിവാസി മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തടയണ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.

അടിമാലി കൊന്നത്തടിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിനു മുന്നില്‍ മണ്ണിടിച്ചിലും ഉണ്ടായി. മൂന്നാര്‍ ടൗണില്‍ വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കട്ടി, ലോവര്‍ പെരിയാര്‍ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ടത്. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്.

Advertisment