Advertisment

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക - 3,23,371 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ്. സുലേഖ, സി. രവീന്ദ്രനാഥിന്റെ ഭാര്യ വിജയം എം.കെ, കെ. രാജുവിന്റെ ഭാര്യ ബി. ഷീബ, എ.കെ. ശശീന്ദ്രന്റെ ഭാര്യ എന്‍.ടി. അനിതകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

'ചങ്ങാതിപ്പൊതി'യുമായി മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ 

പ്രളയക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന 'സഹപാഠിക്ക് ചങ്ങാതിപ്പൊതി' പദ്ധതിയില്‍ പഠനോപകരണങ്ങള്‍ നല്‍കി മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ ഇഷാനും. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഇഷാന്‍ ബാഗും അഞ്ചു നോട്ടുബുക്കും ഇന്‍സ്ട്രുമെന്റ് ബോക്സും കുടയും പേനകളും പെന്‍സിലും ചോറ്റുപാത്രവുമാണ് ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികളെ ഏല്‍പ്പിച്ചത്.

 

pinarayi
Advertisment