Advertisment

ഇനി 'പ്രൈവറ്റ്' ദുരിതാശ്വാസ നിധികളെ ആശ്രയിക്കേണ്ട, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ ! സര്‍ക്കാര്‍ ദൗത്യത്തില്‍ പ്രവാസികള്‍ക്കും അണിചേരാം

New Update

publive-image

Advertisment

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുന്നത് ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സത്യം ഓണ്‍ലൈന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുന്നതിനുള്ള പരസ്യം സൗജന്യമായി നല്‍കിയ വാര്‍ത്തയ്ക്ക് വന്ന കമന്ടില്‍ ചില പ്രവാസി മലയാളികള്‍ ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചിരുന്നു .

publive-image

ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോഴായിരുന്നു നിധി ശേഖരണം ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഉടന്‍ നടപടി ഉണ്ടാകും എന്നദ്ദേഹം ഉറപ്പ് നല്‍കിയത്.

publive-image

സര്‍ക്കാര്‍ നിധി വിശ്വാസ്യ യോഗ്യമായുള്ളപ്പോഴാണ് പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ തങ്ങളുടെ 'പ്രൈവറ്റ്' ദുരിതാശ്വാസ നിധികളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവയില്‍ പലതും നാട്ടുകാര്‍ കൊടുക്കുന്ന പണം എങ്ങോട്ട് പോയി എന്നുപോലും അറിയാന്‍ വയ്യാത്ത വിധം മുന്‍പുണ്ടായിട്ടുള്ള പിരിവുകളുടെ തനിയാവര്‍ത്തനമാണ്.

publive-image

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേയ്ക്ക് ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും സംഭാവന നല്‍കാന്‍ തക്കവിധം ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങുന്നത്. ഇതോടെ പ്രവാസി മലയാളികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് തങ്ങള്‍ നല്‍കുന്ന പണം കൃത്യമായ ഇടങ്ങളില്‍ തന്നെ ചെല്ലുന്നു എന്നുറപ്പ് വരുത്താന്‍ കഴിയും.

publive-image

mazha
Advertisment