Advertisment

നവജാത ശിശുവിന് കോവിഡ്; അമ്മ കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു, പൊലീസ് അന്വേഷണം ആരംഭിച്ചു

New Update

നവജാത ശിശുവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

publive-image

അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ദിവസമാണ് അമ്മ ആശുപത്രയിലെത്തിയത്. തുടര്‍ന്ന് ശിശുവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

ഈ സമയത്താണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞത്. അമ്മയെ ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു.

child covid
Advertisment