Advertisment

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊന്ന കേസില്‍ വളര്‍ത്തമ്മയെ ഇന്ത്യയ്ക്ക് കൈമാറും

New Update

ലണ്ടന്‍: ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊന്നകേസില്‍ അറസ്റ്റിലായ ലണ്ടനിലെ ഇന്ത്യന്‍ വംശജ ആര്‍തി ധീറിനെ ഇന്റ പോള്‍ ഇന്ത്യയ്ക്ക് കൈമാറും. 2017 ഫെബ്രുവരിയില്‍ 12 വയസുകാരനെ കൊന്ന കേസില്‍ കഴിഞ്ഞ ജൂണിലാണ് ആര്‍തി ധീറിനെ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് അറസ്റ്റ് ചെയ്യുന്നത്. ഇന്റര്‍ പോളിന്റെ ലുക്ക്ഔട്ട് നോട്ടീസിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Advertisment

publive-image

ധീറിന്റെ ജാമ്യാപേക്ഷ ഇന്ന് വെസ്റ്റ് മിനിസ്റ്റേഴ്‌സ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനക്ക് വന്നിരുന്നു. 50,000 പൗണ്ട് കോടതിയില്‍ കെട്ടിവെച്ചാല്‍ ജാമ്യം അനുവദിക്കാമെന്നാണ് കോടതി ഉത്തരവ്. തുക അടച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ നടപടികളാകുമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു.

കേസില്‍ ഗുജറാത്ത് പൊലീസാണ് അന്വേഷണം നടത്തുന്നത്. ആര്‍തി ധീറിനൊപ്പം, നിധീഷ് മുന്ദ്, കന്‍വാല്‍ജീത് റൈസദ എന്നിവരും കേസില്‍ പ്രതികളാണ്. മൂവരും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് കൊലപാതകമെന്നാണ് പൊലീസ് ഭാഷ്യം.

കുട്ടിയെ ദത്തെടുത്ത് 1.3 കോടി രൂപയ്ക്ക് ഇന്‍ഷൂര്‍ ചെയ്തു. ഇന്‍ഷൂര്‍ തുക രണ്ടു മൂന്ന് തവണകള്‍ കൃത്യമായി അടച്ച ശേഷം കുട്ടിയെ ഇന്ത്യയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഹീത്രു വിമാനത്താവളത്തിലെ ജീവനക്കാരിയാണ് ധീര്‍. ഇവര്‍ ലണ്ടനില്‍ വെച്ചാണ് മുന്ദിര്‍നെയും റൈസാദയെയും കണ്ടുമുട്ടുന്നത്. 2015 മുതല്‍ കുട്ടിയെ കൊല്ലുന്നതിനായി ആസൂത്രണം നടത്തിയിരുന്നെന്നും അതിനായി വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയതായും പൊലീസ് പറയുന്നു.

Advertisment