Advertisment

പറമ്പിലേക്കു വീണ പന്ത് എടുക്കാന്‍ പോയ അഞ്ചര വയസ്സുകാരിയെ ഏഴു വയസ്സുകാരന്‍ ബലാത്സംഗം ചെയ്തു

New Update

ഉത്തര്‍പ്രദേശ്: അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ഏഴു വയസുകാരനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ അലിഗ്ഢിലാണ് ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisment

publive-image

വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ അടുത്ത പറമ്പിലേക്കു വീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ് സംഭവമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

ഒക്ടോബര്‍ പന്ത്രണ്ടിനാണ് സംഭവം. ആണ്‍കുട്ടിയുടെ പ്രായം പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഏഴു വയസ്സാണെന്നു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കുട്ടിയെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കുമെന്ന പൊലീസ് അറിയിച്ചു.

ആണ്‍കുട്ടി ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഉള്ളത്. ഐപിസി 83 വകുപ്പു പ്രകാരം ഏഴിനും പന്ത്രണ്ടിനും ഇടയ്ക്കു പ്രായമുള്ള കുട്ടികള്‍ ഇത്തരം കുറ്റം ചെയ്താല്‍ ശിക്ഷയില്‍നിന്നു ഇളവു ലഭിക്കും. കുറ്റത്തിന്റെ ഗൗരവം അറിയാത്ത പ്രായമെന്നു കണക്കാക്കി ഇളവു നല്‍കാമെന്നാണ് വകുപ്പില്‍ പറയുന്നത്.

rape case pocso case
Advertisment