Advertisment

എസ് ഹരീഷിന്റെ 'മീശ' എന്ന നോവൽ പിൻവലിച്ചത് :ചില്ല സർഗവേദി പ്രതിഷേധിച്ചു

author-image
admin
New Update
റിയാദ് : മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന എസ് ഹരീഷിന്റെ 'മീശ' എന്ന നോവൽ പിൻവലിക്കാനുണ്ടായ സാഹചര്യം  നമ്മുടെ ഭാഷയും സംസ്കാരവും ഫാസിസ്റ്റ് ശക്തികൾക്ക് വിധേയമാക്കാനുള്ള ശ്രമമാണെന്ന് ചില്ല സർഗവേദി. സ്വതന്ത്രമായ സാഹിത്യ-സാംസ്കാരിക ആവിഷ്ക്കാരങ്ങൾ അസാദ്ധ്യമാകുന്ന അവസ്ഥ ഭരണഘടനാമൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് .
Advertisment
publive-image
മലയാളിയുടെ സാംസ്കാരിസ്വത്വം ഫാസിസ്റ്റുശക്തികൾക്ക് ഒരിക്കൽ പണയപ്പെടുത്തിയാൽ ഭാവിയിൽ നമ്മൾ വലിയ വില നൽകേണ്ടിവരും. എസ് ഹരീഷിനോടൊപ്പം നിന്നുകൊണ്ട് സാംസ്കാരിക സ്വാതന്ത്ര്യത്തിനെരെയുള്ള ഫാസിസ്റ്റ് കടന്നാക്രമത്തിൽ പ്രതിഷേധിക്കുന്നതായി ചില്ല പുറത്തിറക്കിയ പ്രതിഷേധ കുറിപ്പിൽ പറഞ്ഞു.
Advertisment