Advertisment

നയന്‍ താരയുമൊത്തുള്ള ലിപ് ലോക്ക് രംഗങ്ങള്‍ പകര്‍ത്തിയത് ദുബായില്‍ വച്ച് അനുവാദത്തോടെ തന്നെയെന്നു നടന്‍ ചിമ്പു. ചിത്രങ്ങള്‍ ലീക്കാക്കിയത് താനല്ല. അതിന്‍റെ പേരില്‍ ഒരുപാട് പഴി കേട്ടുവെന്നും മുന്‍ കാമുകന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ചെന്നൈ : യുവ സംവിധായകനുമായി വിവാഹം ഉടന്‍ ഉണ്ടാകും എന്ന പ്രചരണം ശക്തമായിരിക്കെ നയന്‍ താരയ്ക്ക് മറുപടിയുമായി മുന്‍ കാമുകന്‍ നടന്‍ ചിമ്പു രംഗത്ത് . ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്‌ലോക്ക് വിവാദങ്ങളും സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

publive-image

കഴിഞ്ഞ കാര്യങ്ങളായി ഏവരും മറന്നു തുടങ്ങിയ ഈ വിവാദങ്ങള്‍ ഇപ്പോള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഇക്കുറി ചിമ്പു തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.

publive-image

താനും നയൻതാരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരിൽ ഒരുപാട് പഴികേൾക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പുപറയുന്നത്. താൻ ഈ കാര്യത്തിൽ നിരപരാധിയാണ്.

publive-image

ആ ചിത്രങ്ങൾ ദുബായിയിൽ വെച്ചാണ് എടുത്തത്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. എന്നാൽ അന്നെടുത്ത ചിത്രങ്ങൾ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നാണ് ചിമ്പു പറ‍യുന്നത്.

publive-image

ജീവിതത്തിൽ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ ചിമ്പു വെളിപ്പെടുത്തിയത്.

nayanthara malayala cinema
Advertisment