Advertisment

ചൈന ബ്രഹ്മപുത്രയില്‍ കൂറ്റന്‍ അണക്കെട്ട് നിര്‍മ്മിക്കാനൊരുങ്ങുന്നു

New Update

ചൈന : ചൈന ടി ബറ്റില്‍ കൂറ്റന്‍ അണക്കെട്ട് നിര്‍മ്മിക്കാനൊരുങ്ങി . ബ്രഹ്മപുത്ര നദിയിലാണ് ചൈന അണക്കെട്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.

Advertisment

publive-image

പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹൈഡ്രോ പവര്‍ പ്രോജക്ടിന് ചൈന രംഗത്തിറങ്ങുന്നതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യാര്‍ലുങ് സാങ്‌ബോ നദിയില്‍ (ബ്രഹ്മപുത്രയുടെ ടിബറ്റന്‍ പേര്) ഹൈഡ്രോ പവര്‍ പദ്ധതി നടപ്പാക്കാന്‍ ചൈന തീരുമാനിച്ചുവെന്ന് പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ചൈന ചെയര്‍മാന്‍ യാന്‍ സ്യോങ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2021-25 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. 2035ലക്ഷ്യം വെച്ചുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വികസന അജണ്ടകളില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

china brahimaputhra 5
Advertisment