Advertisment

ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക മെഗ രാജഗോപിന് ചൈന വിസ നിഷേധിച്ചത് പ്രതികാര നടപടിയെന്ന്

New Update

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ജേര്‍ണലിസ്റ്റ് മെഗ രാജഗോപാലിന് വിസ പുതുക്കി നല്‍കാന്‍ ചൈന വിസമ്മതിച്ചതായി ഓഗസ്റ്റ് 22-ന് ഇവര്‍ പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

Advertisment

കഴിഞ്ഞ ആറു വര്‍ഷമായി ചൈനയില്‍ താമസിച്ച് അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും, ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്കെതിരേ നടക്കുന്ന അവകാശ നിഷേധവും മാധ്യമങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തതിലുള്ള പ്രതികാര നടപടിയായിരിക്കാം വിസ നിഷേധത്തിനു കാരണമെന്നും ഇവര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

publive-image

നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരായി ഒന്നും നടന്നിട്ടില്ല എന്നാണ് ഇവരുടെ ചോദ്യത്തിന് ചൈന വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടി. ഇപ്പോള്‍ ബുസ്ഫീഡ് (BUZZ Feed) ന്യൂസിനുവേണ്ടിയാണ് മെഗ പ്രവര്‍ത്തിക്കുന്നത്.

മെഗാ രാജഗോപാലിന് വിസ നിഷേധിച്ച സംഭവത്തില്‍ ചൈന ഗവണ്‍മെന്റ് സ്വീകരിച്ച നിലപാട് തികച്ചും നിരാശാജനകമാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും ഫോറിന്‍ കറസ്‌പോണ്ടന്റ് ക്ലബ് ഓഫ് ചൈന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചൈനയില്‍ പ്രവേശനം നിഷേധിച്ചതിനെക്കുറിച്ച് വിദേശ മന്ത്രാലയത്തോട് വിശദീകരണം ചോദിക്കുമെന്നു ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

Advertisment