Advertisment

ഗാല്‍വന്‍ സംഘര്‍ഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് യു.എസ് സമിതി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഗാല്‍വന്‍ സംഘര്‍ഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് യു.എസ് സമിതി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് - ചൈന എക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ (യുഎസ്‌സിസി) ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഡിസംബര്‍ ഒന്നിനാണ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. എട്ട് മാസത്തോളമായി ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ ഈ പതിറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ അതിര്‍ത്തി പ്രശ്നങ്ങളില്‍ ഒന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്.

ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷം എന്ന തലക്കെട്ടില്‍ കഴിഞ്ഞ ജൂണ്‍ 15ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍‍ ആര്‍മിയും, ഇന്ത്യന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം ഉണ്ടായി എന്ന കാര്യത്തിലാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. റിപ്പോര്‍ട്ടിലെ ചില തെളിവുകള്‍ പ്രകാരം ഈ സംഘര്‍ഷം ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ചൈന ആസൂത്രണം ചെയ്തതാണെന്ന് പറയുന്നു.

എന്തൊക്കെ തിരിച്ചടികള്‍ ലഭിക്കും എന്നതും ചെന കണക്കുകൂട്ടിയിരുന്നു. സ്ഥിരതയ്ക്ക് വേണ്ടി പോരാടാന്‍ ഈ സംഘര്‍ഷത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് ചൈനീസ് പ്രതിരോധ മന്ത്രി നടത്തിയ പ്രസ്താവനയടക്കം ഇതിന്‍റെ സൂചനയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കിഴക്കന്‍ ലഡാക്കിന് സമീപമാണ് ഗാല്‍വന്‍ താഴ്‌വര. 2020 മെയ് മാസം മുതലുണ്ടായ ഉരസലുകള്‍ക്കൊടുവിലാണ് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്ത ഗാല്‍വന്‍ സംഘര്‍ഷമുണ്ടായത്. എത്ര ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത് എന്നകാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

Advertisment