Advertisment

2017 മുതല്‍ പൂര്‍ണമായി നശിപ്പിച്ചത് 8500 ആരാധനാലയങ്ങള്‍; മതപരമായ ആചാരങ്ങള്‍ ഉപേക്ഷിക്കാന്‍ കടുത്ത സമ്മര്‍ദ്ദവും പീഡനവും; ഉയിഗുര്‍ വംശജര്‍ക്ക് ചൈനയില്‍ രക്ഷയില്ല; പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബെയ്ജിങ്: ഉയിഗുര്‍ വംശജരെയും മറ്റു മുസ്ലീം ന്യൂനപക്ഷങ്ങളെയും പാര്‍പ്പിക്കുന്നതിനായി കൂടുതല്‍ രഹസ്യ തടവറകള്‍ ഷിന്‍ജിയാങ്ങില്‍ ചൈന നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഉയിഗുര്‍ വംശജര്‍ക്ക് ചൈനയില്‍ നേരിടേണ്ടി വരുന്ന കൊടിയ പീഡനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത മനുഷ്യാവകാശലംഘനത്തിന്റെ ഇരകളാണവര്‍. ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗുര്‍ വംശജരുടെ ആയിരക്കണക്കിന് ആരാധനാലയങ്ങളാമ് ചൈന പൊളിച്ചുകളഞ്ഞത്. 2017 മുതല്‍ 8500 ആരാധനാലയങ്ങള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടതായി ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്ലീം ന്യൂനപക്ഷങ്ങള്‍ പിന്തുടരുന്ന മതപരമായ ആചാരങ്ങള്‍ ഉപേക്ഷിക്കാന്‍ ഇവര്‍ക്കുമേല്‍ അധികൃതര്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷിന്‍ജിയാങ്ങില്‍ മുസ്ലീം തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ മൂന്നിലൊന്നും തകര്‍ത്തു. ഉപഗ്രഹ ചിത്രങ്ങളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ ഷിന്‍ജിയാങ്ങില്‍ 400ന് അടുത്ത് തടവറകള്‍ നിര്‍മ്മിക്കുന്നതായാണ് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍.

Advertisment