Advertisment

> > ചിരിക്ലബ്‌ കുവൈറ്റ്‌, ഫെബ്രുവരി മാസത്തെ ചിരി അരങ്ങും കുടുംബ സംഗമവും ഫെബ്രുവരി 25 നു സംഘടിപ്പിച്ചു

New Update

കുവൈറ്റ്‌ : ചിരിക്ലബ്‌ കുവൈറ്റ്‌, ഫെബ്രുവരി മാസത്തെ ചിരി അരങ്ങും കുടുംബ സംഗമവും ഫെബ്രുവരി 25 നു സംഘടിപ്പിച്ചു. പ്രശസ്ത വേദശാസ്ത്ര പണ്ഠിതൻ റവ. ഡോ. ഷിബു വർഗ്ഗീസ്‌ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റ്‌ ഷമ്മി ജോൺ ചേർത്തല അതിഥി ആയിരുന്നു.

Advertisment

publive-image

രക്ഷാധികാരി സിബി മാളിയേക്കൽന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗാം കൺ വീനർ ജോജി ജോൺ സ്വാഗതം നേർന്നു. സി എസ്‌ ബത്താർ ചിരിക്ലബിന്റെ വിവിധ പദ്ധതികൾ വിശദീകരിച്ചു.

അനീഷ്‌ നായർ, തോമസ്‌ സെബാസ്റ്റ്യൻ, അഭിലാഷ്‌ മേനോൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ച യോഗത്തിനു പ്രോഗ്രാം കോർഡിനേറ്റർ ബിബിൻ ആന്റോ നന്ദി പ്രകാശിപ്പിച്ചു.

publive-image

പ്രതാപൻ മാന്നാർ, ശ്രുതി ശ്രീജിത്ത്‌, സിദ്ധിഖ്‌ മാടായി എന്നിവരുടെ നേതൃത്വത്തിൽ കുവൈറ്റ്‌ മെലഡീസിന്റെ ഗാനമേളയും അരങ്ങേറി.

kuwait
Advertisment