Advertisment

ചെങ്ങന്നൂരിന്റെ വിധി ഇന്നറിയാം ; വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ

New Update

Advertisment

ചെ​​​ങ്ങ​​​ന്നൂ​​​ർ: ചെ​​​ങ്ങ​​​ന്നൂ​​​ർ എം​​​എ​​​ൽ​​​എ​​​യെ ഇ​​​ന്ന​​​റി​​​യാം. രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ക്കു​​​ന്ന വോ​​​ട്ടെ​​​ണ്ണ​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഉ​​​ച്ച​​​യ്ക്ക് 12ന​​​കം ഫ​​​ലം അ​​​റി​​​യാ​​​നാ​​​കും. സിപിഎമ്മിലെ കെ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​രു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​ന്ന​​​ത്.

13 റൗ​​​ണ്ടു​​​ക​​​ളി​​​ലാ​​​യി വോ​​​ട്ടെ​​​ണ്ണ​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​കും. 28നാ​​​യി​​​രു​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പ്. 199340 വോട്ടർമാരിൽ 1,51,977 പേർ (76.25 ശ​​​ത​​​മാ​​​നം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാൾ 6,479 വോ​​​ട്ടു​​​ക​​​ളാ​​​ണ് വ​​​ർ​​​ധി​​​ച്ച​​​ത്. മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യ ഡി. വി​​​ജ​​​യ​​​കു​​​മാ​​​റും സ​​​ജി ചെ​​​റി​​​യാ​​​നും പി.എസ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള​​​യും.

യു​​​പി​​​യി​​​ലെ കൈ​​​റാ​​​ന, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പാ​​​ൽ​​​ഘ​​​ർ, ഭ​​​ണ്ഡാ​​​ര-​​​ഗോ​​​ണ്ടി​​​യ, നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ലെ നാ​​​ഗാ​​​ലാ​​​ൻ​​​ഡ് എ​​​ന്നീ ലോ​​​ക്സ​​​ഭാമ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​യും മറ്റ് ഒന്പതു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​യും വോ​​​ട്ടെ​​​ണ്ണ​​​ൽ ഇ​​​ന്നാണ്.

chengannur byelection
Advertisment