Advertisment

ക്രിസ് ഗെയ്‌ലിന്റെ വൈറല്‍ ഡാന്‍സ് പിന്നിലെ സ്വപ്‌നയുടെ അവകാശവാദം പൊളിച്ചടുക്കി സണ്ണി ലിയോണിന്റെ ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയിലിന്റെ ഡാന്‍സ് വൈറലായി മാറിയതോടെ ബിഗ് ബോസിലെ മത്സരാര്‍ഥി സപ്ന ചൗധരി നടത്തിയ അവകാശവാദം കക്ഷിക്ക് തന്നെ പാരയായി. ക്രിസ് ഗെയ്‌ലിന്റെ നൃത്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സപ്ന തന്റെ പാട്ടിനാണ് ഗെയിലിന്റെ നൃത്തമെന്ന് വിചാരിച്ചിരുന്നു. അത്തരം അവകാശവാദവുമായിട്ടാണ് സപ്ന ഗെയിലിന്റെ ഡാന്‍സ് പങ്കുവച്ചത്.

Advertisment

publive-image

സത്യത്തില്‍ സപ്‌ന പങ്കുവച്ചത് ആരോ എഡിറ്റ് ചെയ്ത വീഡിയോണ്. റയീസിലെ സണ്ണി ലിയോണിന്റെ ലൈല മെ ലൈല എന്ന പാട്ടിന് ഗെയ്ല്‍ ചുവടുവച്ചിരുന്നു. ഇത് ആരോ സപ്നയുടെ ഹിറ്റ് പാട്ടായ തേരി ആഖ്യ കാ കയോ കാജാ എന്നതാക്കി മാറ്റിയിരുന്നു. ഇതു കണ്ട് തെറ്റിധരിച്ചാണ് സപ്‌ന വീഡിയോ പങ്കുവച്ചത്.ഇന്റര്‍നെറ്റില്‍ ഞാന്‍ എന്താണ് കണ്ടെത്തിയതെന്ന് നോക്കൂ, ക്രിസ് ഗെയ്ല്‍ നിങ്ങള്‍ നല്ല നര്‍ത്തകനാണെന്ന് സപ്‌ന പോസ്റ്റിലെഴുതി.

സപ്‌നയ്ക്ക് പറ്റിയ മണ്ടത്തരം സണ്ണി ലിയോണിന്റെ ആരാധകര്‍ കണ്ടെത്തി. അതോടെ സപ്‌നയുടെ മണ്ടത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

 

Advertisment