Advertisment

കീര്‍ത്തി സുരേഷ് സെറ്റിലുള്ളവര്‍ക്ക് തലവേദനയാകുന്നു. കാരണം നടിയുടെ മേക്കപ്പ് !

author-image
ഫിലിം ഡസ്ക്
New Update

മലയാളി താരം കീർത്തി സുരേഷിന് തമിഴില്‍ ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. വിജയ്‌, സൂര്യ തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പ൦ കീര്‍ത്തി അഭിനയിച്ചു.

Advertisment

എന്നാല്‍ ഇപ്പോള്‍ കീര്‍ത്തി സെറ്റിലുള്ളവര്‍ക്ക് തലവേദനയാകുന്നുവെന്നാണ് വാര്‍ത്തകള്‍. കാരണം നടിയുടെ മേക്കപ്പ് ആണ്. ഷൂട്ടിങ് സെറ്റിൽ മേക്കപ്പിനായി നടി കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി.

publive-image

വളരെ നേരത്തെ സെറ്റിൽ എത്തുന്ന നടി മണിക്കൂറുകൾക്ക് ശേഷമാണ് മേക്കപ്പ് ചെയ്തു വരുന്നത്. സെറ്റിൽ ഉള്ള നിർമാതാക്കളും സംവിധായകരും ഒരുപോലെ കുറ്റപ്പെടുത്തുന്ന ഒരു കാര്യമാണ് ഇത്. ഈ അടുത്ത് ഒരു സിനിമയിൽ 9 മണിക് സെറ്റിൽ വന്ന കീർത്തി മേക്കപ്പ് കഴിഞ്ഞു കാരവനിൽ നിന്ന് ഇറങ്ങാൻ 11 മണി ആയെന്നും വാര്‍ത്ത വന്നിരുന്നു.

publive-image

എത്ര പരാതി പറഞ്ഞാലും കീർത്തി അത് മാറ്റാൻ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നും തെലുങ്ക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ പറയുന്നു.

വിക്രം നായകനാകുന്ന സാമി 2, വിശാലിന്റെ സണ്ടക്കോഴി 2, വിജയ്–മുരുകദോസ് ചിത്രം. ഇവയാണ് കീർത്തിയുടെ പുതിയ പ്രോജക്ടുകൾ.

publive-image

Advertisment