follow us

1 USD = 67.074 INR » More

As On 19-02-2017 22:32 IST

ഹോട്ടല്‍ മുറിയില്‍ നയന്‍താരയും പൂര്‍വ്വകാമുകന്‍ പ്രഭുദേവയുമായി നടത്തിയ രഹസ്യ ചര്‍ച്ച വിവാദത്തില്‍. നയന്‍സ് നേരിട്ടെത്തണമെന്ന് പ്രഭു വാശിപിടിച്ചു ?

ഫിലിം ഡസ്ക് » Posted : 11/01/2017

ചെന്നൈ: പൂര്‍വ്വകാമുകന്‍ പ്രഭുദേവയുമായി നടി നയന്‍താര ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ രഹസ്യ ചര്‍ച്ച കോളിവുഡില്‍ ചൂടുള്ള ചര്‍ച്ചയായി.

പ്രഭുദേവയുമായുണ്ടായിരുന്ന വിവാഹ പ്രണയ നാടകങ്ങള്‍ക്കൊടുവില്‍ ഇരുവരും പരസ്പരം തല്ലിപ്പിരിഞ്ഞ ശേഷം കടുത്ത ശത്രുതയിലുമായിരുന്നു. മാത്രമല്ല പുതിയ കാമുകന്‍ വിഘ്നേശ് ശിവയുമായി വിവാഹം നടക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് നയന്‍സ് പ്രഭുദേവയെ കാണാന്‍ ഹോട്ടല്‍ മുറിയിലെത്തിയതെന്ന വാര്‍ത്തയും വിവാദമായിരിക്കുന്നത്.



അതേസമയം പ്രണയത്തിലായിരുന്നപ്പോള്‍ ചെന്നൈ നഗരത്തില്‍ ഇരുവരും ചേര്‍ന്ന് വാങ്ങിയ കോടികള്‍ വിലമതിപ്പുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് നയന്‍സ് പ്രഭുദേവയെ കാണാനെത്തിയതെന്നു പറയുന്നു.

ഈ ഭൂമിയിലെ തന്റെ ഓഹരി വിട്ടുതരികയോ അല്ലെങ്കില്‍ പ്രഭുവിന്റെ ഓഹരി കൂടി തനിക്ക് വിലയ്ക്ക് നല്‍കുകയോ വേണമെന്ന് നയന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇടനിലക്കാര്‍ മുഖേനയായിരുന്നു ചര്‍ച്ച. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. നയന്‍സ് നേരിട്ട് വന്നു സംസാരിച്ചാല്‍ അപ്പോള്‍ ആലോചിക്കാം എന്നായിരുന്നു പ്രഭുദേവയുടെ നിലപാട്. ഒടുവില്‍ നേരിട്ട് കാണാന്‍ നയന്‍സും തയാറായി.

ഇതോടെ കോടികള്‍ വിലമതിക്കുന്ന ഈ ഭൂമിയുമായുള്ള തര്‍ക്കം പരിഹരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നയന്‍സിന്റെ ഇംഗിത പ്രകാരം തന്നെ ഭൂമിയുടെ കാര്യത്തില്‍ നിലപാട് കൈക്കൊള്ളാമെന്ന് പ്രഭു സമ്മതിച്ചത്രെ. അങ്ങനെയെങ്കില്‍ നയന്‍സ് പറയുന്ന വിലയ്ക്ക് തന്റെ ഓഹരി പ്രഭു നയന്‍സിന് വിട്ടുകൊടുത്തേക്കും.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+