follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

പത്ത് വയസ്സുകാരന്‍ 18കാരിയെ പ്രണയിക്കുന്ന സീരിയലിനെതിരെ പരാതികളുമായി പ്രേക്ഷകര്‍

മൂവി ഡസ്ക് » Posted : 11/08/2017

മുംബൈ: പത്ത് വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ പ്രണയിക്കുന്ന ടെലിവിഷന്‍ ഹിന്ദി സീരിയല്‍ പഹരെദാര്‍ പിയ കിയ്ക്കെതിരെ പരാതികളുമായി പ്രേക്ഷകര്‍. പെറ്റീഷന്‍ ഒാണ്‍ ചാര്‍ജ് ഡോട്ട് കോമിലാണ് സീരിയലിനെതിരെ പരാതികള്‍ ഉയര്‍ന്നത്.



സ്മൃതി ഇറാനിയോടാണ് ജനങ്ങള്‍ ഈ സീരിയല്‍ നിരോധിക്കണമെന്ന് ആവശ്യപ്പട്ടത്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് സീരിയലിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം.

എന്നാല്‍ ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് തങ്ങളുടെ പരിപാടിയില്‍ യാതൊരു പ്രശ്നവുമില്ലെന്നാണ് പറയുന്നത്. തങ്ങള്‍ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന ആശയമാണെന്നും നടി പറയുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+