follow us

1 USD = 65.384 INR » More

As On 26-03-2017 04:01 IST

ഗീതു മോഹൻദാസിന്‍റെ "മൂത്തോന്‍"ല്‍ തല മൊട്ടയടിച്ച് പരുക്കൻ ഗെറ്റപ്പില്‍ നിവിന്‍ പോളി !

ഫിലിം ഡസ്ക് » Posted : 10/01/2017

ഗീതു മോഹൻദാസ് ചിത്രത്തിലൂടെ വേറിട്ടൊരു കഥാപാത്രമായി നിവിന്‍ പോളിയെത്തുന്നു. മൂത്തോൻ എന്നാണു സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. തല മൊട്ടയടിച്ച് പരുക്കൻ ഗെറ്റപ്പിലാണ് നിവിൻ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് ഇതിനോടകം തരംഗമായി കഴിഞ്ഞു.

പുതിയ ടീം, പുതിയ പാഠങ്ങള്‍, പുതിയ അനുഭവം, ഊര്‍ജസ്വലമായ ടീമിനൊപ്പം സഹകരിക്കുന്നതില്‍ ആവേശഭരിതനാണെന്നാണ് നിവിന്‍ അഭിപ്രായപ്പെട്ടത്.



ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ. ലക്ഷദ്വീപിലും മുംബൈയിലുമായാണ് ചിത്രീകരണം. ഗീതു മോഹന്‍ദാസ് തിരക്കഥയൊരുക്കുമ്പോള്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്.

ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവി നിര്‍വഹിക്കും. എഡിറ്റിങ് ബി.അജിത്കുമാർ. ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിക്കുക.

ബാലഗോപാലന്‍, വാസിക്ക് ഖാന്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എൽ. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+