follow us

1 USD = 64.125 INR » More

As On 27-07-2017 14:10 IST

ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായി വീണ്ടും മോഹന്‍ലാല്‍; നായിക മഞ്ജുവാര്യര്‍. വിശാലും ഹൻസികയും തെലുങ്ക് താരങ്ങളും അണിനിരക്കുന്നു; പീറ്റര്‍ ഹെയ്ന്‍ വീണ്ടും

ഫിലിം ഡസ്ക് » Posted : 16/02/2017

ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായി വീണ്ടും മോഹന്‍ലാല്‍ എത്തുന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി പ്രത്യേക തയ്യാറെടുപ്പിലാണ് സൂപ്പർതാരം മോഹൻലാൽ. ഇതിനായി ആയുർവേദ ചികിത്സയിലാണ് താരം ഇപ്പോൾ. പൂമുള്ളിയിലാണ് ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സതേടാൻ മോഹന്‍ലാല്‍ തീരുമാനിച്ചത്.

ബി. ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യം കൽപ്പിക്കുന്ന ചിത്രം പെർഫക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. സർവീസിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുക.



ചിത്രത്തില്‍ മഞ്ജു വാര്യർ മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും സിനിമയില്‍ മഞ്ജുവും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമയിൽ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

തമിഴ് നടൻ വിശാൽ ആണ് മറ്റൊരു താരം. കൂടാതെ ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. അജു വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ‍ആണ് ഈ സിനിമയുടെയും സ്റ്റണ്ട് ഡയറക്ടര്‍. പീറ്റർ ഹെയ്നെ കൂടാതെ സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+