follow us

1 USD = 66.646 INR » More

As On 25-02-2017 19:46 IST

തമിഴിലും കന്നടയിലും മലയാളത്തിലും ഒരു പോലെ തിളങ്ങി സമ്പത്ത്‌ റാം

കൊട്ടാരക്കര ഷാ » Posted : 17/02/2017

ജനകൻ എന്ന മൾട്ടിസ്റ്റാർ ചിത്രത്തിലെ ക്രൂരനായ പോലീസ്‌ ഓഫീസറെ മലയാളി അത്ര പെട്ടന്നു മറക്കാനിടയില്ല. തുടർന്ന് ശിക്കാറിൽ മോഹൻലാലിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥൻ, സെവൻസിലെ പ്രധാന പ്രതിനായകനായും സമ്പത്ത്‌ റാം തിളങ്ങി. ഐസക്ക്‌ ന്യൂട്ടനിലെ വേഷവും ശ്രദ്ധേയമായിരുന്നു.

തമിഴിലും കന്നടത്തിലേയും മികച്ച വില്ലനായി ചുരുങ്ങിയ കാലം കൊണ്ട്‌ പേരെടുത്ത ഇദ്ദേഹത്തിന്റെ കബാലിയിലെ രജനീകാന്തിന്റെ ഒപ്പമുള്ള കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.



ആദ്യകാലത്ത്‌ തമിഴിൽ ആദ്യ കാലത്ത്‌ ദീന, രമണ, റൺ, അയ്യ, അരസു, മദ്രാസ്‌ പട്ടണം, കാഞ്ചന തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്നേറിയ സമ്പത്ത്‌ റാമിന്റെ പ്രിയദർശ്ശന്റെ കാഞ്ചീവരത്തിലെ കഥാപാത്രം മികച്ചതായിരുന്നു. മദ്രാസ്‌ പട്ടണത്തിലെ പോലീസ്‌ വേഷവും മികച്ചതായിരുന്നു. പുലി എന്ന സിനിമയിലെ നായകനെ അവതരിപ്പിക്കുന്നത്‌ തന്നെ സമ്പത്തിന്റെ കഥാപാത്രത്തിലൂടെയാണു.

ഈകാലയളവിൽ ഇദ്ദേഹം കന്നടത്തിൽ സയനൈഡ്‌, വീരപ്പൻ, അട്ടഹാസ, കൽപന, ഒക്റ്റോപ്പസ്സ്‌ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിൽ തിളങ്ങി. മൂന്നു ചിത്രങ്ങൾ പുറത്ത്‌ വരേണ്ടതായുണ്ട്‌.

കുപ്പി, വെടി, വേങ്കൈ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ നായകനൊപ്പം തിളങ്ങിയെങ്കിലും കബാലി ഒരു വഴിത്തിരിവ്‌ തന്നെയായിരുന്നു. ഇനിയും ഒട്ടനധി സിനിമകൾ കന്നടയിലും തമിഴിലും പുറത്ത്‌ വരാനിരിയ്ക്കുമ്പോഴും മലയാളം തന്നെ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാത്തതിൽ നേരിയ പരിഭവവും സമ്പത്ത്‌ റാമിനുണ്ട്‌..!

മലയാളത്തിൽ ഇനിയും മികച്ച കഥാപാത്രങ്ങളുമായി ഉടൻ തന്നെ മടങ്ങിയെത്തുമെന്നു നമുക്ക്‌ പ്രതീക്ഷിക്കാം.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+