follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല ;മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ് ; രാഷ്ട്രീയമുണ്ടെന്ന് ഉറക്കെ പറഞ്ഞ് മാധവിക്കുട്ടിയാകാന്‍ മഞ്ജു വാര്യരോട് ദീപ നിശാന്ത്

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 17/02/2017

തൃശൂര്‍ : രാഷ്ട്രീയമുണ്ടെന്ന് ഉറക്കെ പറഞ്ഞ് മാധവിക്കുട്ടിയാകാന്‍ നടി മഞ്ജു വാര്യരോട് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ലെന്നും ദീപ നിശാന്ത് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പരമ്പരാഗത രീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. രാഷ്ട്രീയം ഒരു നിലപാട് കൂടിയാണെന്നും ദീപ ടീച്ചര്‍ പറയുന്നു.



മാധവിക്കുട്ടിയുടെ കഥപറയുന്ന കമല്‍ ചിത്രം ‘ആമി’യില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മഞ്ജു വാര്യര്‍ക്കെതിരെ പല ഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തന്റെ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

ദീപ നിശാന്തിന്റെ കുറിപ്പ്:

രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ… രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ
ആശംസകള്‍..





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+