follow us

1 USD = 64.530 INR » More

As On 28-05-2017 14:47 IST

ഞാനെല്ലാം നേടിയത് യുഎഇയിൽ നിന്ന്. അതിനാല്‍ എന്‍റെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതും ഇവിടെനിന്നെന്ന് ബി ആര്‍ ഷെട്ടി

ഫിലിം ഡസ്ക് » Posted : 19/05/2017

ദുബായ്∙ ആയിരം കോടി മുതല്‍മുടക്കി മോഹൻലാലിനെ നായകനാക്കി താന്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സിനിമയിലെ ചരിത്ര സംഭവമായ "മഹാഭാരതം" സിനിമയുടെ ആദ്യ ലൊക്കേഷൻ അബുദാബിയിലായിരിക്കുമെന്ന് നിർമാതാവ് ബി.ആർ. ഷെട്ടി . താൻ എല്ലാം നേടിയത് യുഎഇയിൽ നിന്നാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതും അബുദാബിയിൽ നിന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു .



ഷൂട്ടിങ്ങിനായി യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് അനുകൂല നിലപാടാണ് ലഭിച്ചത്. ചെലവ് എത്രയാണെന്നത് വിഷയമല്ല. പക്ഷേ, ലോകത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കണമെന്നതാണ് നിബന്ധന.

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ നിർമിക്കുന്ന ചിത്രത്തിന് ആയിരം കോടി രൂപയാണ് നിർമാണച്ചെലവ്. ലോസ് ആഞ്ചലസ്, മുംബൈ, ജർമനി, സിംഗപ്പൂർ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് ചിത്രത്തിന്‍റെ പ്രഖ്യാപനമെന്നും ഷെട്ടി പറഞ്ഞു.

യഥാർഥ കാഴ്ചപ്പാടും പദ്ധതിയുമുണ്ടെങ്കിൽ പണം പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഗ് ബജറ്റ് സിനിമ രണ്ട് വർഷത്തിനകം യാഥാർത്ഥ്യമാവും. സിനിമാ ചിത്രീകരണത്തിനായി അബുദാബി, ശ്രീലങ്ക, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെല്ലാം വാഗ്ദാനങ്ങൾ എത്തുന്നുണ്ട്. സ്ഥലം അനുവദിക്കാം, കാട് സൗകര്യപ്പെടുത്താം എന്നിങ്ങനെയാണ് അവരുടെ വാഗ്ദാനങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

നേരത്തെ ഈ ചിത്രത്തിനായി 750 കോടിയുടെ പദ്ധതിയുമായി അണിയറ പ്രവര്‍ത്തകര്‍ ഷെട്ടിയെ സമീപിച്ചപ്പോള്‍ അത് പോരാ സിനിമ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ മഹാസംഭവം ആകണമെന്നും 1000 കോടി മുടക്കി കൂടുതല്‍ ഭംഗിയാക്കാമെന്നും ഷെട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+