follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

എറണാകുളത്ത് ക്വട്ടേഷന്‍ സംഘം ആക്രമിച്ചത് ബോധപൂര്‍വ്വമായിരുന്നോ എന്ന് കോടതിയില് പറഞ്ഞോളാം ; സുബൈറിന് പറയാനുള്ളത്

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 18/06/2017

കൊച്ചി : എറണാകുളത്ത് ക്വട്ടേഷന്‍ സംഘം താങ്കളെ ആക്രമിച്ചത് ബോധപൂര്‍വ്വമായിരുന്നോ…? എന്ന ചോദ്യത്തിന് സുബൈറിന് കൃത്യമായ ഉത്തരമുണ്ട്. പക്ഷേ അത് കോടതിയില്‍ പറയാനാണ് തീരുമാനം. ഏതായാലും ആകാശമിഠായിയുമായി വീണ്ടും സജീവമാവുകായണ് സുബൈര്‍. തിരക്കഥ, മനസ്സിനക്കരെ, പാലേരിമാണിക്യം തുടങ്ങി നിരവധി സിനിമകളിലൂടെ നല്ലൊരു നിര്‍മ്മാതാവിന്റെ സാന്നിധ്യമറിയിച്ച സുബൈറിന്റെ ഇരുപതാമത്തെ ചിത്രമാണ് ആകാശമിഠായി. എറണാകുളത്തെ എടച്ചേരി മാന്‍ഷന്‍ ഹോട്ടലില്‍ വെച്ച് ഗുണ്ടകള്‍ സുബൈറിനെ ആക്രമിച്ചിരുന്നു.



സിനിമയുടെ യൂണിറ്റ് ഈ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ നിര്‍മ്മാതാവായ സുബൈറിന് മാരകമായി പരുക്കേറ്റിരുന്നു. ചെവിക്കും താടിയെല്ലിനുമേറ്റ മുറിവുകള്‍ ഇപ്പോഴും ഉണ്ട്. സുബൈര്‍ ആ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ല. ഇപ്പോള്‍ പറയുന്നത് ഇങ്ങനെയാണ്- ഇതുസംബന്ധിച്ച് ഞാനൊന്നും പറയുന്നില്ല. കാരണം കേസ് കോടതിയിലാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

കഴിഞ്ഞ മാര്‍ച്ച് 28-ന് വൈകിട്ട് എറണാകുളത്തെ എടശ്ശേരി മാന്‍ഷന്‍ ഹോട്ടലില്‍ എന്റെ പടത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് എന്നെ ആക്രമിച്ചത്. ചെവിക്കും താടിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. സര്‍ജറി വേണ്ടിവന്നു. എല്ലാം ഭേദമായി വരുന്നു. സത്യം പറഞ്ഞാല്‍ സൗഹൃദ കൂട്ടായ്മയിലൂടെയാണ് ഞാന്‍ നിര്‍മ്മാതാവായി കടന്നുവന്നത്.

ലാലുവും ദിലീപും സുധീഷും ഉള്‍പ്പെടെയുള്ള സൗഹൃദവലയത്തില്‍ ഞാനും ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാനും സുധീഷും ചേര്‍ന്ന് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്നത്. ആദ്യചിത്രമായ മീശമാധവന്‍ സൂപ്പര്‍ഹിറ്റായിരുന്നു. ശരിക്കും നിര്‍മ്മാണരംഗത്ത് നിലയുറപ്പിക്കാനുള്ള പ്രചോദനമായത് മീശമാധവനായിരുന്നു. ധാരാളം പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. ഇതില്‍ പ്രധാന താരം നയന്‍താരയാണ്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+