follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

"അല്ല.. സാജന്‍ ..! അല്ലെ ..?" "അതെ ചേട്ടാ എനിക്ക് കുഴപ്പമൊന്നുമില്ല" - സ്വന്തം മരണ വാര്‍ത്തകളോട് പ്രതികരിച്ച് സാജന്‍ പള്ളുരുത്തി ! വീണ്ടും സോഷ്യല്‍ മീഡിയ ?

ഫിലിം ഡസ്ക് » Posted : 19/06/2017

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്റെ മരണ വാര്‍ത്തയുടെ പേരില്‍ ഇതേ മേഖലകളില്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സാജന്‍ പള്ളുരുത്തിയോട് സോഷ്യല്‍ മീഡിയയുടെ ക്രൂരത.



കലാഭവന്‍ സാജന്‍ മരിച്ചെന്ന്‍ കേട്ടതോടെ ചിലര്‍ രണ്ടാമതൊന്ന് തിരക്കാതെ അത് കലാഭവന്‍ സാജനെന്നു ഉറപ്പിക്കുകയായിരുന്നു. ഇതോടെ സാജന്‍ പള്ളുരുത്തിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു.

വിവരം അറിയാന്‍ ചിലര്‍ സാജന്‍ പള്ളുരുത്തിയെ തന്നെ ഫോണില്‍ വിളിച്ചു. "ഇല്ല ചേട്ടാ എനിക്ക് കുഴപ്പമൊന്നുമില്ലെന്നായിരുന്നു" ഇങ്ങേത്തലയ്ക്കല്‍ മറുപടി. എന്നിട്ടും ചിലര്‍ക്ക് സംശയം തീര്‍ന്നില്ല, "അല്ല ... സാജന്‍ ... !? അല്ലെ ?" എന്ന് ചോദിച്ചു പകച്ചു നിന്നവരോട് "പരേതനായ" സാജന്‍ പള്ളുരുത്തി വീണ്ടും പറഞ്ഞു - "അതേ.. ഞാന്‍ തന്നെയാണ്... പേടിക്കേണ്ട !"

എന്തായാലും ജനങ്ങള്‍ വലിയതോതില്‍ വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്ന സോഷ്യല്‍ മീഡിയ ഇത്തരത്തില്‍ ആധികാരികമല്ലാത്ത വാര്‍ത്തകള്‍, പ്രത്യേകിച്ച് മരണ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+