follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

അനൂപിനൊപ്പം ജയിലിലെത്തിയ അമ്മ ദിലീപിനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞു; അമ്മയുടെ സങ്കടം കണ്ട് ദിലീപും വിതുമ്പി

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 12/08/2017

കൊച്ചി : കഴിഞ്ഞ രണ്ടാഴ്ചയായി കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന മകന്‍ ദിലീപിനെ കാണണമെന്ന വാശിയിലായിരുന്നു അമ്മ സരോജം. അപ്പോഴൊക്കെ ജാമ്യം ഉടന്‍ ലഭിക്കുമെന്ന ആശ്വാസ വാക്കുകള്‍ കൊണ്ട് അനുജന്‍ അനൂപും മകളുടെ ഭര്‍ത്താവ് സൂരജും ആശ്വസിപ്പിക്കുമായിരുന്നു. ദിലീപ് ജയിലിലായതിന് ശേഷം ആലുവയിലെ തറവാട് വീട് മരണ വീടിന് സമാനമാണ്.



എല്ലാവരുടെ മുഖത്തും സങ്കടം മാത്രം, അമ്മ സരോജം ദിലീപിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ വീട്ടിലെത്തിയാല്‍ അപ്പോള്‍ പൊട്ടിക്കരയും. പല വട്ടം ജയിലില്‍ പോകാന്‍ അമ്മ വാശി പിടിച്ചുവെങ്കിലും ദിലീപ് തന്നെ അനിയനോടും സഹോദരി ഭര്‍ത്താവിനോടു പറഞ്ഞു അമ്മയെ ഒരു കാരണവശാലും ജയിലില്‍ കൊണ്ടു വരരുതെന്ന്.

ഇതിനിടെ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ദിലീപിന്റെ ജാമ്യ ഹര്‍ജി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചതായി വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മകനെ കണ്ടേ പറ്റുവെന്ന ശാഠ്യത്തില്‍ സരോജം എത്തി ചേര്‍ന്നു. ആരും വന്നില്ലെങ്കില്‍ താന്‍ ഒറ്റക്ക് പോകുമെന്ന് നിലപാട് എടുത്തതോടെ ദിലീപിന്റെ അനുജന്‍ അനൂപ് ഉച്ചകഴിഞ്ഞ് കൊണ്ടു പോകാമെന്ന് സമ്മതിച്ചു. അങ്ങനെ മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആലുവയിലെ തറവാട് വീട്ടില്‍ നിന്നും ഇവര്‍ ജയിലില്‍ എത്തി.

സൂപ്രണ്ടിന്റെ റൂമില്‍ കാത്തിരുന്ന അമ്മ സരോജത്തിന് മിനിട്ടുകള്‍ക്കുള്ളില്‍ മകനെ അടുത്ത് കാണാനായി. ഇരുന്ന കസേരയില്‍ നിന്ന് എണീറ്റ് പൊട്ടിക്കരഞ്ഞു കൊണ്ടു വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന് ആ അമ്മ മകന്‍ ദിലീപിനെ കെട്ടിപിടിച്ചു. വികാര നിര്‍ഭരമായ ആ രംഗത്തിന് സാക്ഷിയായ ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ കണ്ണുകള്‍ നിറഞ്ഞുവെന്നാണ് അറിയുന്നത്. തന്റെ മാറില്‍ മുഖം ചേര്‍ത്ത് അമ്മ പൊട്ടിക്കരയുന്നത് കണ്ട് ദിലീപും വിങ്ങി വിങ്ങി കരഞ്ഞു. ഇത് കണ്ട് അനുജന്‍ അനൂപിന്റെ കണ്ണുകള്‍ നിറഞ്ഞു. അര മണിക്കൂര്‍ വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുവെങ്കിലും വെറു പത്ത് മിനിട്ട് മാത്രമാണ് അമ്മയും മകനും തമ്മില്‍ കണ്ടത്. കരഞ്ഞതല്ലാതെ പരസ്പരം അവര്‍ ഒന്നും പറഞ്ഞില്ല.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+