Advertisment

പതിനാറാം വയസില്‍ പീഡനത്തിനിരയായി - തുറന്നു പറഞ്ഞ് പദ്മലക്ഷ്മി

author-image
ഫിലിം ഡസ്ക്
New Update

പതിനാറാം വയസ്സില്‍ പീഡനത്തിനിരയായതായി അമേരിക്കന്‍ മോഡലും നടിയുമായ പദ്മലക്ഷ്മി. അന്ന് സംഭവിച്ചത് എന്താണെന്ന് തിരിച്ചറിയാനുള്ള പക്വത ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴാണ് അത് ബലാത്സംഗമായിരുന്നു എന്ന് തിരിച്ചറിയുന്നതെന്നും പദ്മലക്ഷ്മി പറയുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പദ്മലക്ഷ്മിയുടെ തുറന്നുപറച്ചില്‍.

Advertisment

publive-image

പുതുവര്‍ഷരാവിലെ ആഘോഷങ്ങള്‍ക്ക് ശേഷം സുഹൃത്തിന്റെ അപാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തി മയങ്ങുന്നതിനിടയിലാണ് സംഭവം. 'ക്ഷീണിതയായതിനാല്‍ ബെഡില്‍ കിടന്നതും ഞാന്‍ ഉറങ്ങിപ്പോയി. കാലിനിടയില്‍ കത്തികൊണ്ട് വരയുന്നത് പോലുള്ള വേദന അനുഭവപ്പെട്ടപ്പോഴാണ് എഴുന്നേല്‍ക്കുന്നത്. അയാള്‍ എനിക്കുമുകളില്‍ കിടക്കുകയായിരുന്നു.

എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. കുറച്ചുനേരത്തേക്കുമാത്രമേ വേദനിക്കൂ എന്നായിരുന്നു മറുപടി. ദയവുചെയ്ത് ഉപദ്രവിക്കരുതെന്ന് ഞാനയാളോട് പറഞ്ഞു. പക്ഷേ അയാള്‍ തുടര്‍ന്നു.' സംഭവത്തെ കുറിച്ച് അമ്മയോടോ, സുഹൃത്തുക്കളോടോ പോലീസിനോടെ തുറന്ന് പറയാന്‍ ആദ്യം ധൈര്യമുണ്ടായിരുന്നില്ലെന്ന് പദ്മലക്ഷ്മി ഓര്‍ക്കുന്നു. വൈകുന്നേരത്തോടെ അമ്മയോട് സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് ഉറങ്ങാന്‍ കിടന്നു. അന്നുരാത്രിയോടെ അതുമറക്കുന്നതിന് വേണ്ടി.

പിന്നീട് മുതിര്‍ന്ന സഹപാഠികളുമായി അടുപ്പമുണ്ടായപ്പോള്‍ അവരോട് പറഞ്ഞത് ഞാന്‍ ഒരു കന്യകയാണെന്നാണ് കാരണം മനസ്സുകൊണ്ട് ഞാന്‍ അങ്ങനെയാണ്. ഇന്ന് അതേകുറിച്ച് ആലോചിക്കുമ്പോഴാണ് അത് ബലാത്സംഗമായിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നത്.

ഏഴുവയസ്സുള്ളപ്പോള്‍ രണ്ടാനച്ഛന്റെ ബന്ധുവില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന പീഡനത്തെ കുറിച്ചും പദ്മലക്ഷ്മി എഴുതുന്നുണ്ട്.' അയാള്‍ എന്റെ കാലുകള്‍ക്കിടയില്‍ സ്പര്‍ശിച്ചു. എന്റെ കൈ അയാളുടെ സ്വകാര്യഭാഗങ്ങളില്‍ തൊടുവിച്ചു. ഇതേകുറിച്ച് അമ്മയോടും അച്ഛനോടും പറഞ്ഞപ്പോള്‍ അവര്‍ ഇന്ത്യയിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. ആ സംഭവത്തോടെ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു.

കൗമാരപ്രായത്തില്‍ പുരുഷന്‍ ചെയ്യുന്ന തെറ്റുകള്‍ ലോകം അറിയുന്നതുപോലുമില്ല അതേസമയം സ്ത്രീയുടെ പിന്നീടുള്ള ജീവിതത്തിലുടനീളം ആ സംഭവത്തിന്റെ തിക്താനുഭവങ്ങള്‍ അനുഭവിക്കണമെന്നും പദ്മലക്ഷ്മി അഭിപ്രായപ്പെടുന്നു.

എനിക്ക് എട്ടുവയസ്സുള്ള മകളുണ്ട്. ആരെങ്കിലും അവള്‍ക്കിഷ്ടമില്ലാതെ ശരീരത്തിലോ സ്വകാര്യഭാഗങ്ങളിലോ സ്പര്‍ശിക്കുകയാണെങ്കില്‍ ഉറക്കെ കരയണമെന്ന് ഞാന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. അവിടെ നിന്നോടി രക്ഷപ്പെട്ട് നടന്നത് ആരോടെങ്കിലും തുറന്നുപറയണം. നിന്റെ ശരീരം നിന്റേതാണ്. ആര്‍ക്കും അതില്‍ കൈ കടത്താന്‍ അവകാശമില്ലെന്നും അവള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്.

ബലാത്സംഗം നടന്ന് 32 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്ന് എനിക്ക് സംഭവിച്ചത് തുറന്നുപറയുകയാണ്. അതിലൂടെ എനിക്കൊന്നും നേടാനില്ല. പക്ഷേ തുറന്നുപറയാതിരുന്നാല്‍ വരും കാലത്തും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തില്‍ പുരുഷന്‍ സ്ത്രീയെ ഉപദ്രവിക്കുന്നത് തുടരും. പദ്മലക്ഷ്മി എഴുതുന്നു.

Advertisment