Advertisment

മുഖത്തിന്‍റെ പ്രത്യേകത കൊണ്ട് സിനിമാരംഗത്ത് തിളങ്ങില്ലെന്ന് പലരും പറഞ്ഞു. ആ മുഖം കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു - ലോകത്തെ പേടിപ്പിച്ച കന്യസ്ത്രീ പ്രേതം ഈ നടിയാണ്

author-image
ഫിലിം ഡസ്ക്
New Update

ലോകത്തെ പേടിപ്പിച്ച് ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്ന ദ് നണ്‍ സിനിമയിലെ കന്യസ്ത്രീ പ്രേതം - വലാക് . ഭയപ്പെടുത്തുന്ന മുഖവുമായി ഇരുളില്‍ പെട്ടെന്ന് പേടിപ്പെടുത്തുന്ന ആത്മാവ്. കണ്‍ജുറിങ് 2 എന്ന ചിത്രത്തിലാണ് ഈ പ്രേതം ആദ്യം പ്രത്യക്ഷപ്പെട്ടത്.

Advertisment

publive-image

ചിത്രം വന്‍ വിജയമായതോടെ വലാകിനെവച്ച് ഒരു ചിത്രം ചെയ്യാന്‍ കണ്‍ജുറിങ് അണിയറക്കാര്‍ തീരുമാനം എടുക്കുകയായിരുന്നു.

publive-image

അമേരിക്കന്‍ നടിയായ ബോണി ആരണ്‍സിനെയാണ് വലാക്കിനെ അവതരിപ്പിക്കുന്നത്. ബോണിയുടെ മുഖത്തിന്‍റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് നിരവധി പേര്‍ അവരോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതേ മുഖം കൊണ്ടാണ് ബോണി ആരാധകരെ ഭയപ്പെടുത്തിയത്.

തന്‍റെ നീണ്ട വലിയ മൂക്ക് കാരണം നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോണി പറയുന്നു. വലാക് എന്ന കഥാപാത്രം താന്‍ വളരെയധികം ആസ്വദിച്ചുവെന്നും ബോണി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊമാനിയയില്‍ നടന്ന ഒരു കന്യാസ്ത്രീയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ മരണമാണ് ദ് നണിലെ മുഖ്യ പ്രമേയം.

Advertisment