Advertisment

'കല്ലായി FM'ന്റെ ട്രൈലെർ ലോഞ്ച് കൊച്ചിയിൽ നടന്നു ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി, ഇർഫാൻ പഠാൻ മുഖ്യാഥിതികളായി ചടങ്ങിൽ പങ്കെടുത്തു

author-image
ഫിലിം ഡസ്ക്
New Update

ശ്രീനിവാസൻ ചിത്രം 'കല്ലായി FM'ന്റെ ട്രൈലെർ ലോഞ്ച് കൊച്ചിയിൽ നടന്നു. ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി, ഇർഫാൻ പഠാൻ, മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫി, പി ജയചന്ദ്രൻ, ലാൽ ജോസ്, ഗോപി സുന്ദർ, കാർത്തിക്, ആന്റണി വർഗ്ഗീസ്, അരുൺ ഗോപി, സച്ചിൻ ബാലു, അനീഷ് ജി മേനോൻ, മറീന മൈക്കൽ കുരിശിങ്കൽ തുടങ്ങിയവരും മറ്റു അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Advertisment

വിനീഷ് മില്ലേനിയം കഥയെഴുതി സംവിധാനം നിർവഹിച്ച 'കല്ലായി FM'ൽ ശ്രീനിവാസൻ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായി വേഷമിടുന്നു. ശ്രീനാഥ് ഭാസി, പാർവതി രതീഷ്‌, അനീഷ് ജി മേനോൻ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, സുനിൽ സുഖദ, കൃഷ്ണ പ്രഭ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. സാജൻ കളത്തിൽ ഛായാഗ്രഹണവും ശലീഷ് ലാൽ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദറും സച്ചിൻ ബാലുവുമാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.

ഫെബ്രുവരി 9ന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം സന്തോഷ് കുമാർ ടി വിയും ഷാജഹാൻ ഒയാസിസും ചേർന്നാണ് ലോർഡ് കൃഷ്ണ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Advertisment