Advertisment

പൗരത്വ നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ജെ.പി. നഡ്ഡ; നിയമം നടപ്പാക്കുന്നത് വൈകിയത് കൊവിഡ് മൂലം

New Update

publive-image

കൊല്‍ക്കത്ത: പൗരത്വ നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. കൊവിഡ് മഹാമാരി മൂലമാണ് നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വനിയമം പാര്‍ലമെന്റില്‍ പാസായതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൊവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പതിയെ മെച്ചപ്പെടുന്നുണ്ട്. നിയമം ഉടന്‍ നടപ്പിലാക്കും- നഡ്ഡ പറഞ്ഞു.

Advertisment