Advertisment

ഹാഇല്‍ സിറ്റി ഫ്ളവര്‍ നവീകരിച്ച ഷോറും തുറന്നു.

author-image
admin
New Update
ഹാഇല്‍: സിറ്റി ഫ്ളവറിന്‍െറ ഹാഇലിലെ ഡിപാര്‍ട്ട്മെന്‍റ് ഷോറൂം നവീകരിച്ച് പ്രവര്‍ത്തനം പുനരാരംഭിച്ചു. സിറ്റി സെന്‍ററില്‍ ബുര്‍ജ് ഹാഇലിനോട് ചേര്‍ന്നാണ് നൂതന സൗകര്യങ്ങളുമായി 11000 സ്ക്വയര്‍ഫീറ്റില്‍ ഷോറും പുതുക്കി പണിതത്. ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ പുതിയഷോറും ഉപഭോക്താക്കള്‍ക്ക് തുറന്നു കൊടുത്തു. 
Advertisment
publive-image
ഹാഇല്‍ സിറ്റി ഫ്ളവറിന്‍െറ നവീകരിച്ച ഷോറും ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ ഉദ്ഘാടനം ചെയ്യുന്നു.
20ല്‍ പരം ഡിപാര്‍ട്ട്മെന്‍റുകളിലായി പതിനായിരക്കണക്കിന് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരത്തോടെയാണ് പുതിയ ഷോറും ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. സൗദി അറേബ്യ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള തൊഴില്‍ നിയമത്തിനനുസൃതമായ സ്വദേശിവല്‍ക്കരണം ഉറപ്പ് വരുത്തിക്കൊണ്ടാണ് സിറ്റി ഫ്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി.ഇ.ഒ ഫസല്‍ റഹ്മാന്‍ പറഞ്ഞു.
ഹാഇല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ അഭിലാഷ് നമ്പ്യാര്‍, സീനിയര്‍ മാര്‍ക്കറ്റിംങ് മാനേജര്‍ ദിലീഷ് നായര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
 
Advertisment