Advertisment

കൊവിഡ് ബാധിതയായ അധ്യാപികയുമായി സമ്പര്‍ക്കം; സികെ ആശ എംഎല്‍എ നിരീക്ഷണത്തില്‍ പ്രവേശിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കൊവിഡ് ബാധിതയായ അധ്യാപികയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വൈക്കം എംഎൽഎ സികെ ആശ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.

Advertisment

publive-image

അധ്യാപിക തന്റെ വിദ്യാർഥിനിയുടെ വീട്ടിൽ പഠന വിവരം അന്വേഷിച്ചെത്തിയതിന്റെ രണ്ടാമത്തെ ദിവസം വിദ്യാർഥിനിയ്ക്ക് ടെലിവിഷൻ കൈമാറുന്ന പരിപാടിയിൽ സികെ ആശയും പങ്കെടുത്തിരുന്നു. അധ്യാപികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ക്വാറന്റൈനിൽ പ്രവേശിക്കാൻ തീരുമാനിച്ചതായി എഫ്ബി പോസ്റ്റിൽ എംഎൽഎ സൂചിപ്പിക്കുന്നു.

പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പത്തോളം പൊലീസുകാരും പങ്കെടുത്തിരുന്നതായാണ് വിവരം.

കോവിഡ് സ്ഥിരീകരിച്ച അധ്യാപിക സ്കൂളിൽ പുസ്തക വിതരണവും നടത്തിയിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ നൂറിലധികം പേർ ഉള്ളതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

quarantine all news latets news ck asha mla
Advertisment