Advertisment

കേ​ര​ള മു​ന്‍ താ​രം സി.​കെ. ഭാ​സ്ക​ര​ന്‍ അ​ന്ത​രി​ച്ചു

New Update

publive-image

Advertisment

ടെ​ക്സ​സ്: കേ​ര​ള​ത്തി​ന്‍റെ മു​ന്‍ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് താ​ര​മാ​യ ഡോ. ​സി.​കെ. ഭാ​സ്ക​ര​ന്‍ (79) അ​ന്ത​രി​ച്ചു. കേ​ര​ള​ത്തി​ല്‍ നി​ന്ന് ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ല്‍ ക​ളി​ച്ച താ​ര​മാ​ണ് സി.​കെ. ഭാ​സ്ക​ര​ന്‍ എ​ന്ന ച​ന്ദ്രോ​ത്ത് ക​ല്യാ​ട​ന്‍ ഭാ​സ്ക​ര​ന്‍.

സി​ലോ​ണി​നെ​തി​രെ 1965ലാ​യി​രു​ന്നു അ​നൗ​ദ്യോ​ഗി​ക​മാ​യ ആ ​മ​ത്സ​രം. അ​ന്ന് സി​ലോ​ണി​ന് (ഇ​ന്ന​ത്തെ ശ്രീ​ല​ങ്ക) ടെ​സ്റ്റ് പ​ദ​വി ഇ​ല്ലാ​തി​രു​ന്നു.

ത​ല​ശേ​രി​ക്കാ​ര​നാ​യ ഭാ​സ്ക​ര​ന്‍ 1957 മു​ത​ല്‍ 1966 വ​രെ ര​ഞ്ജി ട്രോ​ഫി​യി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു. 16-ാം വ​യ​സി​ലാ​യി​രു​ന്നു ഈ ​വ​ലം​കൈ മീ​ഡി​യം പേ​സ​ര്‍ കേ​ര​ള​ത്തി​നാ​യി അ​ര​ങ്ങേ​റി​യ​ത്. 1966 മു​ത​ല്‍ 1969വ​രെ മ​ദ്രാ​സി​നാ​യും ക​ളി​ച്ചു.

Advertisment