Advertisment

ബീഹാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

New Update

publive-image

Advertisment

പാട്‌ന: ബീഹാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മുംഗറില്‍ വിഗ്രഹ നിമജ്ജനത്തിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

തുടര്‍ന്നുണ്ടായ വെടിവെയ്പ്പിലാണ് ഒരാള്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

അനുരാഗ് പോഡാര്‍ (18) എന്നയാളാണ് മരിച്ചത്. പൂജ ആഘോഷങ്ങള്‍ക്കിടെ സാമൂഹിക വിരുദ്ധര്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു. സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തില്‍ നിന്ന് ആരോ വെടിയുതിര്‍ക്കുകയായിരുന്നു.

Advertisment