Advertisment

മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ ഭീഷണി സന്ദേശം; കായംകുളം സ്വദേശിയെ കസ്‌റ്റഡിയിലെടുത്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഫോണിൻ്റെ ഉടമയെ കായംകുളത്ത് നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

Advertisment

publive-image

ഇന്നലെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്​. ഫോൺ ഉടമയെ രാ​ത്രിതന്നെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുൻപ് ഫോൺ നഷ്‌ടപ്പെട്ടിരുന്നുവെന്നാണ് കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാൾ പൊലീസിന് മൊഴി നൽകിയത്.

ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

cm pinarayi
Advertisment